കാനഡയില്‍ ജോലി: തൃശൂർ സ്വദേശി 20 ലക്ഷം തട്ടിയെന്ന് പരാതി ചങ്ങനാശ്ശേരി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോട്ടയം, ചങ്ങനാശ്ശേരി, കുറവിലങ്ങാട് സ്വദേശികളായ അഞ്ചുപേര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തൃശൂര്‍ സ്വദേശിയായ ഡോക്ടർക്കെതിരെയാണ് പരാതി. ഒരാളില്‍നിന്ന് രണ്ടരലക്ഷം രൂപവീതം ഏഴുപേരില്‍നിന്നായി 17.5 ലക്ഷം കഴിഞ്ഞ ജൂണില്‍ ഡോക്ടര്‍ കൈപ്പറ്റിയതായാണ് പരാതിയില്‍ പറയുന്നത്. ഈ വര്‍ഷം ആദ്യം ഇന്‍ഷുറന്‍സ് ശരിയാക്കാനായി രണ്ടരലക്ഷം രൂപയും പരാതിക്കാരുടെ കൈയില്‍ നിന്ന് വാങ്ങിയതായും പറയുന്നു. വിസ ശരിയാകാതെവന്നതോടെ ഉദ്യോഗാർഥികള്‍ ഡോക്ടറെ ബന്ധപ്പെടാന്‍ ശ്രമിെച്ചങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.