സംസ്ഥാന മൗണ്ടൻ സൈക്ലിങ്​ ചാമ്പ്യൻഷിപ്​ ഇടുക്കി ജേതാക്കൾ

ഇടുക്കി: 14ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 27 പോയേൻറാടെ ഇടുക്കി ജില്ല ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 24 പോയേൻറാടെ തിരുവനന്തപുരം ജില്ലയാണ് റണ്ണറപ്പ്. ചേറ്റുകുഴിയിലെ ഓഫ് റോഡുകളിൽ നടത്തിയ ആവേശകരമായ ചാമ്പ്യൻഷിപ്പി​െൻറ സമാപന സമ്മേളനം ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വണ്ടൻമേട് പഞ്ചായത്ത് പ്രസിഡൻറ് ജാൻസി െറജി, അംഗങ്ങളായ രാജി സന്തോഷ് കുമാർ, സുരേഷ് മാനങ്കേരിൽ, കെ.ജി. ജോൺ, സംസ്ഥാന സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുധീഷ്കുമാർ, ഫാ. ആർ.പി. ബാബു, ഔസേപ്പച്ചൻ ചേറ്റുകുഴി, കെ.പി. രഘുനാഥ് എന്നിവർ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. മോൻസി മഠത്തിൽ, ദീപു ചാലിൽ, ഉദയ കുമാർ, കെ.എസ്. മോഹനൻ, ജോസഫ് കക്കാട്ട്, ആർ. മോഹൻ, അന്തർദേശിയ സൈക്ലിങ് താരം കെസിയ വർഗീസ് തുടങ്ങിയവർ മത്സരത്തിനു നേതൃത്വം നൽകി. കേരള സൈക്ലിങ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എൻ. രവീന്ദ്രൻ സ്വാഗതവും ജില്ല സൈക്ലിങ് അസോസിയഷൻ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. മത്സര വിജയികൾ (ഒന്നും രണ്ടും മൂന്നും സ്ഥാനം): 14 വയസ്സിൽ താഴെ ആൺകുട്ടികൾ: ഷിേൻറാ ഷാജി (ഇടുക്കി), പ്രണയ് എസ്. നായർ (ഇടുക്കി), എസ്.പി. അബിരാം (തിരുവനന്തപുരം). 14 വയസ്സിൽ താഴെ പെൺകുട്ടികൾ: അക്സ ആൻ തോമസ് (ഇടുക്കി), ഐശ്വര്യ സിബി (ഇടുക്കി), അഞ്ജിത മനോജ് (കണ്ണൂർ). 16 വയസ്സിൽ താഴെ ആൺകുട്ടികൾ: ഫ്രാങ്ക് നെൽസൺ (തിരുവനന്തപുരം), വി.ആർ. ആദർശ് (തിരുവനന്തപുരം), മുഹമ്മദ് അമീൻ (എറണാകുളം). 16 വയസ്സിൽ താഴെ പെൺകുട്ടികൾ: എ.പി. സായിശ്രീ (കോഴിക്കോട്), ആര്യ വിനോദ് (കോട്ടയം), ആഷിൻ സൂസൻ ജോസഫ് (ഇടുക്കി). 18 വയസ്സിൽ താഴെ ആൺകുട്ടികൾ: എ. അനന്തു (തിരുവനന്തപുരം), എൻ. ആഷിഫ് (തിരുവനന്തപുരം), കാർത്തിക് കണ്ണൻ (ഇടുക്കി). 18 വയസ്സിൽ താഴെ പെൺകുട്ടികൾ: ബി.കെ. പ്രീതി (ഇടുക്കി), ആതിര സന്തോഷ് (ഇടുക്കി), ബി.എം. മാളവിക (തിരുവനന്തപുരം). സീനിയർ ആൺകുട്ടികൾ: വിഷ്ണു മനോജ് (ഇടുക്കി), സുബിൻ ബാബു (തിരുവനന്തപുരം), മനീഷ് (ഇടുക്കി). സീനിയർ പെൺകുട്ടികൾ: ലിഡിയമോൾ എം. സണ്ണി (കോട്ടയം), ഗീതു രാജ് (തിരുവനന്തപുരം), എം.ബി. അർച്ചന (കോഴിക്കോട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.