ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ലയനത്തിെനതിരെ ഇ.ടി. മുഹമ്മദ് ബഷീറും എൻ.കെ. പ്രേമചന്ദ്രനും പാർലമെൻറിൽ. പാര്‍ലമെൻറില്‍ ബാങ്ക് നിയമഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇ.ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭേദഗതി ബില്ലിെൻറ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രൻ. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്ന് ഇ.ടി. ചൂണ്ടിക്കാട്ടി. ചെറിയ ബാങ്കുകളുടെ പ്രാദേശിക പ്രസക്തി വലുതാണ്. അത് വന്‍കിട ബാങ്കില്‍ ലയിക്കുമ്പോള്‍ ഇല്ലാതാവും. സാധാരണക്കാരന് ബാങ്കിങ് മേഖല അന്യമാവും. നാട്ടിലെ പല എ.ടി.എമ്മുകളും ഇല്ലാതാവും. നിലവിലുള്ള ജീവനക്കാരുടെയും ഭാവിയിലെ റിക്രൂട്ട്മെൻറിനെയും ഇത് വിപരീതമായി ബാധിക്കും. രണ്ട് സാമ്പത്തിക സ്ഥാപനങ്ങള്‍ ലയിക്കുമ്പോഴുണ്ടാവുന്ന സാങ്കേതിക പ്രശ്‌നങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ബാങ്കുകള്‍ നോക്കേണ്ടത് ലാഭത്തിെൻറയും സാമ്പത്തികവികാസത്തിെൻറയും കണ്ണുകൊണ്ട് മാത്രമല്ല, സാമൂഹികബാധ്യതയുടെ കാഴ്ചപ്പാടില്‍ കൂടിയാണ്. ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ബാങ്കിങ് മേഖലയിലെ നവീകരണം ഇത്തരമൊരു നിയമം നിമിത്തമാകുന്നുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉള്‍പ്പെടെ അഞ്ച് സബ്‌സിഡിയറി ബാങ്കുകള്‍ സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എൻ.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെൻറ് പാസാക്കിയ പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സബ്‌സിഡിയറി ബാങ്കുകള്‍ നിലവില്‍വന്നത്. ഇൗ നിയമം നിലനില്‍ക്കേ ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിച്ച നടപടി ഭരണഘടനാപരമായി അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. ബാങ്കുകളുടെ ലയനപ്രക്രിയ പൂര്‍ത്തീകരിച്ചശേഷം സഭയുടെ അംഗീകാരത്തിനായി നിയമഭേദഗതിയുമായി സര്‍ക്കാര്‍ വരുന്നത് പാര്ലമെൻറിനോടുള്ള കടുത്ത അനാദരവും അവഹേളനവുമാെണന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.