ആർ.എസ്.എസ് മുഖ്യ ശിക്ഷകിനുൾപ്പെടെ വെട്ടേറ്റ സംഭവം: രണ്ടുപേർ പിടിയിൽ

തൊടുപുഴ: രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ-, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിയിൽ. നെല്ലാപ്പാറ കല്ലേൽ ടിജു, കണ്ണൂർ സുജിത് നിവാസിൽ സുജിത് എന്നിവരെയാണ് കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അമൽ, ബോബി, എൽദോസ്, നിധിൻ ബോസ് തുടങ്ങിയവരുൾെപ്പടെ മുപ്പതോളം പേർക്കെതിരെ കേസെടുത്തു. ആർ.എസ്.എസ്- മുഖ്യശിക്ഷക് വിളയിൽ വി.എസ്. സൂരജ്, ബി.എം.എസ് പ്രവർത്തകനായ കന്യായിൽ രഞ്ജിത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുകഴിഞ്ഞ് പുറപ്പുഴ കമുകിൻതോട്ടം ഭാഗത്തെ ഗവ. പോളിടെക്‌നിക് ഗ്രൗണ്ടിന് സമീപമാണ് സംഘർഷമുണ്ടായത്. പുറപ്പുഴ ഗവ. പോളി ടെക്‌നിക് കോളജിൽ എസ്.എഫ്.ഐ-എബി.വി.പി സംഘർഷമുണ്ടായതിനു പിന്നാലെ പുറത്തുനിന്നെത്തിയ എസ്.എഫ്-.െഎ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോളജിലും പരിസരത്തും അക്രമം നടത്തിയതായാണ് പരാതി. ഇതിലാണ് ആർ.എസ്.എസ് പ്രവർത്തകരായ രണ്ടുപേർക്ക് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോളജ് പരിസരത്ത് പൊലീസിനെ വിന്യസിക്കുകയും ചെയ്തു. പിടിയിലാവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തെത്തുടർന്ന് പുറപ്പുഴ പോളിടെക്‌നിക്കിന് പ്രിൻസിപ്പൽ 10, 11, 14 ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിനുനേെര ആക്രമണം കോലാനി: സി.പി.എം കോലാനി ലോക്കൽ കമ്മിറ്റി ഓഫിസിനുനേെര ആക്രമണം. ഓഫിസി​െൻറ ഫ്ലക്സ് ആയുധം വെച്ച് സാമൂഹികവിരുദ്ധർ അറുത്തുമാറ്റി. ചൊവ്വാഴ്ച 9.30വരെ സമീപത്ത് കട പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണ് അക്രമം നടന്നതെന്ന് കരുതുന്നു. കമ്മിറ്റി ഓഫിസിന് കുറച്ചകലെ സ്ഥാപിച്ച കൊടിമരത്തിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെ കൊടി ആരോ പറിച്ച് കനാലിലെറിഞ്ഞതായും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പഞ്ചവടിപ്പാലത്തിൽനിന്ന് കോലാനിയിലേക്ക് പ്രകടനം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. പ്രശോഭ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എൻ. അജിത്കുമാർ, കെ.സി. ഗോപിനാഥ്, പി.വി. ഷിബു, സിൽജോ േജാർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.