കോട്ടയം: പതിനാലാമത് ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബാള്‍ ടൂര്‍ണമെൻറിൽ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവറിനെ (53 --32 ) പരാജയപ്പെടുത്തി സെൻറ് എഫ്രേംസ് മാന്നാനം ജേതാക്കളായി. സെൻറ് എഫ്രേംസിെൻറ ചാക്കോ സി. സൈമണ്‍ (14 പോയൻറ് ), ലിറ്റില്‍ ഫ്ലവറിെൻറ ക്രിസ്റ്റോ സാബു (10 പോയൻറ് ) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. ടൂര്‍ണമെൻറിലെ മികച്ച കളിക്കാരനായി മാന്നാനം സെൻറ് എഫ്രേംസിെൻറ ചാക്കോ സി. സൈമണെയും ഭാവി വാഗ്ദാനമായി ലിറ്റില്‍ ഫ്ലവറിെൻറ ക്രിസ്റ്റോ സാബുവിനെയും െതരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മലിനെ (58 -44 ) പരാജയപ്പെടുത്തി കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ജേതാക്കളായി. മൗണ്ട് കാര്മലിെൻറ ആന്‍ മേരി സക്കറിയ (14 പോയൻറ്), ലിറ്റില്‍ ഫ്ലവറിെൻറ അലീന ആൻറണി (14 പോയൻറ് ) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റില്‍ ഫ്ലവറിെൻറ അലീന ആൻറണിയും ഭാവി വാഗ്ദാനമായി കോട്ടയം മൗണ്ട് കാര്മലിെൻറ ആന്‍ മേരി സക്കറിയയും െതരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ കോട്ടയം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിനെ (25 -16 ) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. മികച്ച കളിക്കാരനായി കോട്ടയം ലൂര്ദിെൻറ പവന്‍ അജിത്തും ഭാവി വാഗ്ദാനമായി കോട്ടയം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്കൂളിെൻറ എം. വിഷ്ണുവും െതരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മാനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.