ജനസേവന കേന്ദ്രത്തിൽ എത്തിച്ചു

അടൂർ: റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ അലഞ്ഞുനടന്ന സംസാരിശേഷിയില്ലാത്ത അജ്ഞാത സ്ത്രീയെ റാന്നി പൊലീസ് ഇടപെട്ട് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു. 50 വയസ്സ് തോന്നിക്കുന്ന ഇവരെക്കുറിച്ച് വിവരം നൽകാൻ കഴിയുന്നവർ ജനസേവന കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ: 04734220163. കോന്നി ഗ്രാമപഞ്ചായത്ത് ഓഫിസിൽ അഭയം തേടിയ വയോധികനെയും . പൂവള്ളി പടിഞ്ഞാറ്റേതിൽ ഗോപാലകൃഷ്ണനെയാണ് (72) കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രജനിയും കോന്നി പൊലീസും ചേർന്ന് ഇവിടെ എത്തിച്ചത്. സംരക്ഷകരില്ലാത്ത വയോധിക​െൻറ കാലുകളിൽ ഗുരുതര മുറിവുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.