* ടൂറിസത്തിനു തിരിച്ചടിയാകും മൂന്നാർ: കാലവർഷം തിമിർക്കേണ്ട ജൂലൈയും അവസാനിക്കാറായിട്ടും കാര്യമായ മഴയെത്താത്തത് മൂന്നാറിനെ നയിക്കുന്നത് വരൾച്ചയിലേക്ക്. മഴ പെയ്യാൻ മടിച്ചു നിൽക്കുന്നതോടെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ് മൂന്നാറും പരിസരങ്ങളും. ജനനിബിഡമായ കോളനി പ്രദേശത്തും മൂന്നാർ ടൗണിെൻറ പരിസരത്തും കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിനു കാര്യമായ ബുദ്ധിമുട്ട് നേരിട്ടു. പൈപ്പ് വെള്ളം കൂടാതെ പ്രകൃതിയുടെ ജലേസ്രാതസ്സുകൾ ഉള്ള എസ്റ്റേറ്റ് പ്രദേശങ്ങളിൽപോലും മുമ്പില്ലാത്ത വിധം വെള്ളത്തിനു ദൗർലഭ്യം നേരിടുകയാണ്. മഴയില്ലാത്തത് മൂലം മലകളിൽനിന്ന് വരുന്ന അരുവികളും പുഴകളുമെല്ലാം ശോഷിച്ചു. മഴക്കാലത്ത് ജലസമൃദ്ധമായ മുതിരപ്പുഴയിൽ ജൂൺ ആരംഭിച്ചതിനുശേഷം ഒരിക്കൽപോലും ജലനിരപ്പ് ഉയർന്നിട്ടില്ല. മുതിരപ്പുഴയിലെ വെള്ളമാണ് പള്ളിവാസൽ, ചിത്തിരപുരം, കുഞ്ചിത്തണ്ണി, കല്ലാർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്നത്. ഇനിയും മഴ പെയ്യാതിരുന്നാൽ വരും നാളുകളിൽ ഗുരുതരമായ ജലക്ഷാമമാണ് ഹൈറേഞ്ചിനു നേരിടേണ്ടി വരുക. മുമ്പൊരിക്കലും മഴക്കാലത്ത് ഹൈറേഞ്ചിന് ഇത്രയേറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം പരിസ്ഥിതിയിൽ കാതലായ മാറ്റങ്ങൾ വന്നേതാടെ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്തില്ലെങ്കിൽ വരുന്ന ടൂറിസം സീസണിൽ വിനോദ സഞ്ചാരികൾ മൂന്നാറിനെ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.