ലൂര്‍ദിയന്‍ ബാസ്​കറ്റ്​ ബാൾ ടൂര്‍ണമെൻറ്​ ഫൈനൽ ഇന്ന്​

കോട്ടയം: ലൂർദ് പബ്ലിക് സ്കൂളി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന 14ാമത് ലൂർദിയൻ ബാസ്കറ്റ് ബാൾ ടൂർണമ​െൻറി​െൻറ ഫൈനൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും. വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ്‍ വിഭാഗത്തില്‍ മാന്നാനം സ​െൻറ് എഫ്രേംസ്, പുളിങ്കുന്ന് സ​െൻറ് ജോസഫിനെയും (54-29), കോട്ടയം ലൂര്‍ദ്, തേവര എസ്.എച്ചിനെയും (39-37) മുട്ടം ശന്താല്‍ജ്യോതി, കോട്ടയം ഗിരിദീപത്തെയും (68-61) പരാജയപ്പെടുത്തി സെമിയില്‍ കടന്നു. പെണ്‍ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവർ, കോഴിക്കോട് പ്രൊവിഡന്‍സിനെയും (25-15) കോട്ടയം മൗണ്ട് കാര്‍മല്‍, മുട്ടം ശന്താല്‍ജ്യോതിയെയും (15-9) പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടികളുടെ സെമിഫൈനല്‍ മത്സരങ്ങള്‍. വൈകീട്ട് ആറിന് സമാപനസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ലൂര്‍ദ് സ്‌കൂള്‍ മാനേജര്‍ ഡോ. ജോസഫ് മണക്കളം അധ്യക്ഷത വഹിക്കും. വിജയികള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മാനം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.