കരട് പട്ടിക പ്രസിദ്ധീകരിച്ചു

പന്തളം: തുമ്പമൺ ഗ്രാമപഞ്ചായത്തിലെ ലൈഫ് സർവേ പ്രകാരം അർഹരായ ഭവനരഹിത, ഭൂരഹിത ഭവനരഹിത, ഗുണഭോക്താക്കളുടെ . ഗ്രാമപഞ്ചായത്ത് ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബശ്രി ഓഫിസ്, കൃഷിഭവൻ, വില്ലേജ് ഓഫിസ്, അംഗൻവാടികൾ എന്നിവിടങ്ങളിൽ പട്ടിക പരിശോധനക്ക് ലഭ്യമാണ്. ആക്ഷേപമുള്ളവർ അപ്പീൽ അപേക്ഷകൾ 10ന് മുമ്പ് സെക്രട്ടറിക്ക് സമർപ്പിക്കണം. 'ആനക്കാര്യം'; സെമിനാറും ചോദ്യോത്തര പരിപാടിയും പന്തളം: ആനക്കാര്യം എന്ന പേരിൽ ശ്രദ്ധേയ പരിപാടിയുമായി വായനക്കൂട്ടം കുളനട. ആനക്കാര്യം എന്ന പേരിൽ സംഘടിപ്പിക്കുന്ന വിജ്ഞാന സദസ്സിൽ പ്രമുഖരായ ആനപ്രേമികളും ആന വിദഗ്ധരും ചികിത്സകരും പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ആനകളെക്കുറിച്ച് നമുക്കുള്ള അറിവുകൾക്ക് യാഥാർഥ്യത്തേക്കാൾ കഥകളുടെ പരിവേഷമാണുള്ളത്. ആനകളെക്കുറിച്ചുള്ള തെറ്റായ അറിവുകൾ പലപ്പോഴും ആനകളുടെ പരിപാലനത്തെപ്പോലും ദോഷകരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് വായനക്കൂട്ടം കുളനട ആഗസ്റ്റ് രണ്ടാം വാരത്തിൽ ആനകളെക്കുറിച്ച് സെമിനാറും സ്കൂൾ--കോളജ് തലത്തിലുള്ള വിദ്യാർഥികളുമായുള്ള ചോദ്യോത്തര പരിപാടിയും സംഘടിപ്പിക്കുന്നത്. ഗ്രീൻ ഓസ്കർ അവാർഡ് കിട്ടിയ ആനയെക്കുറിച്ചുള്ള ഡോക്യുെമൻററിയും ആനയുടെ പ്രദർശനവും സംഘടിപ്പിക്കും. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ. നസീർ, ആർട്ടിസ്റ്റ് ദേവപ്രസാദ്, ഡോ. ഈശ്വരൻ, ശ്രീകുമാർ അരുക്കുറ്റി തുടങ്ങിയവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ആനകളുടെ വ്യത്യസ്തവും അപൂർവവുമായ ഫോട്ടോകളുടെയും കാരിക്കേച്ചറുകളുെടയും ആനച്ചമയങ്ങളുെടയും പ്രദർശനവും ആനകളുമായി ബന്ധപ്പെട്ട പഴമൊഴികളുെടയും ചൊല്ലുകളുെടയും കഥകളുടെയും അവതരണവും ഉണ്ടായിരിക്കും. ആനയുമായി ബന്ധപ്പെട്ട അപൂർവമായ ചിത്രങ്ങളോ രേഖകളോ കൈവശമുള്ളവർ 9495436114, 9495946109, 7907783826 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകരായ ജി. രഘുനാഥ്, സുരേഷ് പനങ്ങാട് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.