ചെറുതോണി: പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി നടപ്പാക്കുന്ന കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഉടൻ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ജോയ്സ് ജോർജ് എം.പി അറിയിച്ചു. കഴിഞ്ഞയാഴ്ച ജോയ്സ് ജോർജിെൻറ നേതൃത്വത്തിൽ എം.പിമാരുടെ സംഘം പുതുതായി ചുമതലയേറ്റ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനെ കണ്ട് ചർച്ച നടത്തിയിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി ഉടൻ അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് സൂചന നൽകിയതായി എം.പി പറഞ്ഞു. ഇതുസംബന്ധിച്ച ചർച്ചകൾക്കും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും മന്ത്രി തന്നെ ചുമതലപ്പെടുത്തുകയും ഇതനുസരിച്ച് കസ്തൂരിരംഗൻ റിപ്പോർട്ടിെൻറ പ്രത്യേക ചുമതല വഹിക്കുന്ന ൈപ്രവറ്റ് സെക്രട്ടറി സയ് നാരായൺബയുമായും പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായും എം.പി പറഞ്ഞു. ആഗസ്റ്റ് പകുതിക്ക് മുമ്പ് കർണാടകത്തിെൻറ റിപ്പോർട്ടുകൂടി ലഭിക്കും. വനത്തിനുള്ളിൽ മാത്രം ഇ.എസ്.എ നിജപ്പെടുത്തി ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ടൗൺഷിപ്പുകളെയും സമ്പൂർണമായി ഒഴിവാക്കണമെന്നും അതനനുസരിച്ചായിരിക്കണം അന്തിമ വിജ്ഞാപനം ഇറങ്ങേണ്ടതെന്നും ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ രേഖകളും റിപ്പോർട്ടുകളും ഉദ്യോഗസ്ഥർക്ക് കൈമാറിയതായും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.