ആ​ർ​പ്പൂ​ക്ക​ര വി​ല്ലേ​ജ് ഓ​ഫി​സ്​ കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം

ആർപ്പൂക്കര: വില്ലൂന്നിയിൽ പ്രവർത്തിക്കുന്ന ആർപ്പൂക്കര വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണം. ചെക്ക് ലീഫുകളും രേഖകളും നഷ്ടമായി. താഴുതകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ശനിയാഴ്ച രാവിലെ ഓഫിസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ‘ജനകീയം’ പരിപാടി മുഖേന ലഭിച്ച 75 ചെക്കുകൾ, ഇവ ഗുണഭോക്താക്കൾ വാങ്ങുമ്പോൾ ഒപ്പു രേഖപ്പെടുത്തി നൽകുന്ന ബുക്ക്, നാൾവഴി രജിസ്റ്റർ, 2015ലെ പോക്കുവരവ് വിവരങ്ങളടങ്ങിയ ബുക്ക് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കരം സ്വീകരിക്കുമ്പോൾ നൽകുന്ന രസീത് ബുക്ക് നടുെവ കീറിയ നിലയിലാണ്. ഓഫിസിലെ എല്ലാ മുറികളിലും കയറിയ മോഷ്ടാവ് മേശകൾ തുറന്നും ഫയലുകൾ അലങ്കോലമാക്കുകയും ചെയ്ത ശേഷമാണ് കടന്നുകളഞ്ഞത്. പണമൊന്നും ഓഫിസിൽ സൂക്ഷിച്ചിരുന്നില്ലെന്നും വിലപ്പെട്ട രേഖകളൊന്നും നഷ്ടമായിട്ടില്ലെന്നും വില്ലേജ് ഓഫിസർ ഷൈൻ തോമസ് പറഞ്ഞു. ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബുവിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. വിരടലടയാള വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്തെത്തിയിരുന്നു. അതേസമയം, ഓഫിസുമായി ബന്ധമുള്ളവരുടെ സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. എന്തെങ്കിലും രേഖകൾ ലക്ഷ്യമിട്ടാണോ മോഷണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.