കാ​ൽ​ന​ട​ക്കാ​ർ​ക്ക് സു​ര​ക്ഷ​യി​ല്ലാ​തെ മു​ണ്ട​ക്ക​യം ബ​സ്​​സ്​​റ്റാ​ൻ​ഡ്​​

മുണ്ടക്കയം: സ്വകാര്യ ബസ്സ്റ്റാൻഡിൽ സുരക്ഷയില്ലാതെ കാൽനടക്കാർ. ഒരുവർഷം മുമ്പ് ബസ്സ്റ്റാൻഡിനുള്ളിൽ പിന്നോട്ടെടുത്ത ബസ് തട്ടി യാത്രക്കാരി മരിച്ചതിനെ തുടർന്ന് സർവകക്ഷിയോഗം ചേർന്ന് സ്റ്റാൻഡിനുള്ളിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് നിർദേശിച്ചിരുന്നു. എന്നാൽ, വീണ്ടും അപകടസാധ്യത വർധിപ്പിക്കുന്ന തരത്തിലാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. സ്റ്റാൻഡിനുള്ളിൽ നിർത്തിയിടുന്ന ബസുകൾ കൃത്യസമയത്ത് മാത്രം ഇറങ്ങി റൺവേയിലൂടെ വെളിയിൽ പോകണമെന്നായിരുന്നു പ്രധാന നിർദേശം. റൺവേയിൽ കടകൾക്ക് മുമ്പിൽ നിർത്തിയിടുന്ന ബസുകൾ ഗതാഗത തടസ്സമുണ്ടാക്കുകയും കാൽനടക്കാർക്ക് സഞ്ചരിക്കാനാകാത്തവിധം റൺവേയിൽ പതിയെ നിരക്കി ഇറങ്ങി കുറേസമയത്തിനുശേഷം മാത്രം സ്റ്റാൻഡ് വിട്ടുപോവുകയുമായിരുന്നു പതിവ്. ഇത് ഒഴിവാക്കാനാണ് റൺവേയിൽ ബസ് നിർത്തരുതെന്ന് നിർദേശിച്ചത്. എന്നാൽ, ഇപ്പോൾ റൺവേയിൽ മിനിറ്റുകളോളം ബസുകൾ നിർത്തിയിടുകയും പുറത്തേക്കുള്ള കവാടം വരെ പതിയെ നിർത്തിപ്പോവുകയുമാണ് പതിവ്. വശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന ബസുകളിലേക്ക് റൺവേ മറികടന്നുപോകേണ്ട യാത്രക്കാരുടെ ജീവനും ഇതോടെ സുരക്ഷയില്ലാതായി. കോട്ടയം- കുമളി റോഡിൽ മത്സരഓട്ടം നടത്തിവരുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിെൻറ മുകൾ ഭാഗത്ത് അമിത വേഗത്തിൽ എത്തി തിരികെപ്പോകാൻ ശ്രമിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്. സ്റ്റാൻഡിനുള്ളിലെ വേഗത നിയന്ത്രണ നിയമംപോലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. യാത്രക്കാരുടെ ജീവന് സുരക്ഷയൊരുക്കാൻ ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണ നിർദേശങ്ങൾ കാര്യക്ഷമമായി പാലിക്കപ്പെടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.