കാ​ടു​പി​ടി​ച്ചു​കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്ത് നൂ​റു​മേ​നി വി​ള​വ്

കോട്ടയം: കാലങ്ങളായി കാടുപിടിച്ചുകിടന്ന വടവാതൂർ കൈതക്കെട്ട് പാടശേഖരത്ത് മത്സ്യകൃഷിയിൽ നൂറുമേനി വിളവ്. വിജയപുരം പഞ്ചായത്തിൽ കാർഷിക വികസന സ്വാശ്രയ സംഘമാണ് 35 ഏക്കർ കൈതക്കെട്ട് പാടശേഖരത്ത് ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിെൻറ സഹകരണത്തോടെ മത്സ്യകൃഷി ആരംഭിച്ചത്. ഗ്രാസ്‌ കാർപ്പ്, കട്‌ല തുടങ്ങിയവയടക്കം 70000ത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിക്ക് ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകിയത്.പ്രദേശത്തെ ജനശ്രീ സ്വാശ്രയ സംഘത്തിെൻറ സഹായത്തോടെ പാടശേഖരം ശുചീകരിച്ചാണ് കൃഷി തുടങ്ങിയത്. അഞ്ച് മാസംകൊണ്ട് വിളവെടുക്കാവുന്ന മത്സ്യകൃഷിക്ക് സ്വാശ്രയസംഘം പ്രസിഡെൻറ് സാജു വർഗീസ്, ശ്രീജിത്, ശിവൻകുട്ടി, സൈമൺ, ചന്ദ്രൻ തുടങ്ങിയ 12 അംഗ കൂട്ടായ്‌മയാണ് നേതൃത്വം നൽകിയത്. എട്ടുവർഷം തരിശായി കിടന്ന പാടശേഖരം ഇപ്പോൾ മത്സ്യങ്ങളാൽ സമൃദ്ധമാണ്. വരാൽ, കാരി, പൊടിമീൻ, വാള, ചേറുമീൻ തുടങ്ങിയ മത്സ്യങ്ങൾക്ക് കിലോക്ക് 80 മുതൽ 400 വരെയാണ് വില. പാടശേഖരത്ത് നെൽകൃഷി ഇറക്കാൻ സാധിക്കാത്തതിനാലാണ് മത്സ്യകൃഷി ആരംഭിക്കാൻ കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തത്. വിളവെടുപ്പുത്സവത്തിൽ ജീവനോടെ മത്സ്യം വാങ്ങാനുള്ള സൗകര്യവും കാർഷകസംഘം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.