സ​പ്ലൈ​കോ റീ​ജ​ന​ൽ മാ​നേ​ജ​റെ ത​ട​ഞ്ഞു​െ​വ​ച്ചു

കോട്ടയം: പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചും കുട്ടനാട് കര്‍ഷക ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പെൻറ നേതൃത്വത്തില്‍ സപ്ലൈകോ റീജനൽ മാനേജറെ തടഞ്ഞുെവച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോബ് മൈക്കിള്‍ സമരം ഉദ്ഘാടനം ചെയ്തു. അരിക്ക് പൊതുവിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുമ്പോഴും പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നത് സര്‍ക്കാറും സ്വകാര്യ മില്ലുടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തി‍െൻറ ഭാഗമാണെന്നും കേരളത്തിലെ കര്‍ഷക രോദനം കണ്ടില്ലെന്ന് നടിക്കുന്നത് എൽ.ഡി.എഫ് സര്‍ക്കാറിെൻറ കര്‍ഷക സ്നേഹം കാപട്യമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം ഭാരവാഹികളായ എം. മോനിച്ചന്‍, ജോര്‍ഡി സാബു കണിപറമ്പിൽ, ഷാജി പുളിമൂടന്‍, ബിജു പറപ്പള്ളിൽ, രാജന്‍ കുളങ്ങര, സജി തടത്തിൽ, പ്രസാദ് ഉരുളികുന്നം, ഷെയിന്‍ ജോസഫ്, സ്കറിയാച്ചന്‍ മണ്ണൂർ, ലിറ്റോ പാറേക്കാട്ടില്‍, ജിനു കരിമ്പുംകാല, ഷിജോ ഗോപാലൻ, ബിനോയി കുളത്തുങ്കല്‍, ബെന്നി ഇളംകാവിൽ, ഷാജി പുതിയാപറമ്പില്‍, കുര്യൻ വട്ടമല, പ്രതീഷ് പട്ടിത്താനം, വിഷ്ണു പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.