അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​​: കു​റ​വി​ല​ങ്ങാ​ട്ടും ഉ​ഴ​വൂരും ഗ​താ​ഗ​ത​ക്കു​രു​ക്ക്​

കുറവിലങ്ങാട്: എം.സി റോഡ് ഉൾപ്പെടെ മേഖലയിലെ പ്രധാന ജങ്ഷനുകളിൽ ഗതാഗതത്തിരക്കേറുന്നു. പ്രത്യേകിച്ച് കുറവിലങ്ങാട് ടൗണിലും ഉഴവൂരിലുമാണ് അതിരൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്നത്. തോന്നുംപടിയാണ് ഈ രണ്ടു സ്ഥലങ്ങിലും വാഹന പാർക്കിങ്ങും. പൊലീസ് വേണ്ടത്ര ശ്രദ്ധചെലുത്താത്തതാണ് വാഹനത്തിരക്കനുഭവപ്പെടാൻ കാരണം. ഏറെ നേരം കാത്തുനിന്നെങ്കിൽ മാത്രേമ എം.സി റോഡ് മുറിച്ചുകടക്കാൻ സാധിക്കൂ. മോട്ടോർ വാഹനവകുപ്പും പൊലീസും ചേർന്ന് സുരക്ഷിതമായ യാത്രസംവിധാനം തയാറാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എം.സി റോഡിൽ ഏറ്റുമാനൂരിനും കൂത്താട്ടുകുളത്തിനുമിടക്കുള്ള പ്രധാന ടൗണാണ് കുറവിലങ്ങാട്. എം.സി റോഡ് നവീകരണം നടന്നതിന് ശേഷം എവിടെയും വാഹനം പാർക്ക് ചെയ്യാം എന്ന സ്ഥിതിയാണുള്ളത്. കോഴാ ബ്ലോക്ക് ജങ്ഷൻ മുതൽ പകലോമറ്റം വരെ റോഡിൽ എവിടെയും വാഹനം പാർക്ക് ചെയ്യാം എന്ന സ്ഥിതിയാണ് കുറവിലങ്ങാട്ടുള്ളത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ എവിടെ പാർക്ക് ചെയ്യുമെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. നവീകരണത്തിന് ശേഷം എം.സി റോഡിൽ കാര്യമായ രീതിയിൽ വീതി വർധിപ്പിച്ചിട്ടില്ല. എന്നാൽ, പാർക്കിങ് ഇരട്ടിക്കുകയും ചെയ്തു. ടൗണിൽ പലയിടത്തും പെട്ടിഓട്ടോയിൽ പഴം, -പച്ചക്കറി വിൽപനക്കാരുടെയും എണ്ണം വർധിച്ചു. ദീർഘദൂര ബസുകളൊഴിച്ചുള്ള ബസുകൾ പഞ്ചായത്ത് സ്റ്റാൻഡിൽ കയറിയിറങ്ങി യാത്രക്കാരെ കയറ്റിയിറക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾ സ്റ്റാൻഡിന് വെളിയിൽ എം.സി റോഡരികിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കിനിടവരുത്തുന്നതിെനാപ്പം തന്നെ പലപ്പോഴും അപകടത്തിന് ആക്കം വർധിക്കുന്നു. ബസുകൾ സ്റ്റാൻഡിൽ കയറുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ സ്റ്റാൻഡിനുള്ളിൽ നിൽക്കുമ്പോഴാണ് ഇവ എം.സി റോഡിൽ നിർത്തുന്നത്. ഇതുകണ്ട് യാത്രക്കാർ സ്റ്റാൻഡിനുള്ളിൽനിന്ന് എം.സി റോഡ് മുറിച്ചുവേണം ബസിൽ കയറാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.