രോഗിയുമായി പോയ ആംബുലൻസ്​ അപകടത്തിൽപെട്ടു

പാലാ: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. പാലാ കിഴതടിയൂർ ബൈപാസിൽ കെ.സി. സെബാസ്റ്റ്യൻ സ്ക്വയറിൽ തിങ്കളാഴ്ച രാവിലെ 11ഒാടെയാണ് ആംബുലൻസും കാറും കൂട്ടിയിടിച്ചത്. തൊടുപുഴയിൽനിന്ന് രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. കെ.എസ്.ആർ.ടി.സി ഭാഗത്തുനിന്ന് ബൈപാസിലേക്ക് പ്രവേശിക്കുകയായിരുന്നു കാർ. അപകടത്തിൽ ആർക്കും പരിക്കില്ല. പഴയ തൊടുപുഴ റോഡിെൻറ ഭാഗമായ കെ.എസ്.ആർ.ടി.സി ജങ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അപകടങ്ങൾ പതിവാണ്. ഇതേത്തുടർന്ന് ഹമ്പുകൾ സ്ഥാപിച്ചും ബോർഡുകൾ സ്ഥാപിച്ചും അപകടങ്ങൾ ഗണ്യമായി കുറച്ചിരുന്നു. എന്നാൽ, റോഡ് റീടാറിങ് പൂർത്തിയായതോടെ ഹമ്പുകൾ ഇല്ലാതാവുകയും ബോർഡുകൾ മാറ്റുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.