നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ വീ​ഴ്ച ക​ർ​ഷ​ക​രെ വ​ല​ക്കു​ന്നു

വൈക്കം: അപ്പർകുട്ടനാടൻ മേഖലയിൽ നെല്ലെടുക്കുന്നതിൽ വന്നിരിക്കുന്ന വീഴ്ച കർഷകരെ വലക്കുന്നു. ഇത്തരത്തിലുള്ള നിഷേധാത്മക നയംമൂലം കർഷകർ ഈ രംഗത്ത് തുടരുമോയെന്ന ആശങ്ക വ്യാപകമാണ്. അധ്വാനിച്ചുവിളയിച്ച നെല്ല് കൊയ്തെടുത്താൽ സ്വകാര്യ കച്ചവടക്കാരുടെ ഇംഗിതത്തിനനുസരിച്ച് നെല്ല് വിൽക്കേണ്ടിവരുന്നതാണ് കർഷകർ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. കോട്ടയം ജില്ലയിൽ മിക്ക പാടശേഖരങ്ങളിലും കൊയ്തുകൂട്ടിയ നെല്ലുമായി കർഷകർ പാടശേഖരത്തിലാണ് അന്തിയുറങ്ങുന്നത്. കാലാവസ്ഥ വ്യതിയാനം കൊയ്തുകൂട്ടിയ നെല്ലിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്. കുമരകം, നീണ്ടൂർ, കല്ലറ, മുണ്ടാർ, മാന്നാർ, ഉദയനാപുരം, വടയാർ തുടങ്ങി ഒട്ടേറെ പാടശേഖരങ്ങളിൽ കൊയ്തു കൂട്ടിയ നെെല്ലടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. അനാവശ്യമായ കമീഷൻ വ്യവസ്ഥകൾവെച്ച് സ്വകാര്യ മില്ലുടമകൾ കർഷകരെ വലക്കുന്നു. സർക്കാർ ഏജൻസികളാകട്ടെ ഈ രംഗത്ത് കാര്യക്ഷമമായി ഇടപെടാൻ തയാറാകുന്നില്ല. കർഷകരെ സംരക്ഷിക്കാൻ ശാശ്വതപരിഹാരം കണ്ടെത്തി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.