‘ജ​ന​കീ​യം’ ഇ​ന്നും നാ​ളെ​യും; അ​പേ​ക്ഷ​ക​ൾ 9918

കോട്ടയം: കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ 10, 11 തീയതികളിൽ ജനസമ്പർക്ക പരിപാടി- ജനകീയം 2017 നടക്കും. ഇതുവരെ 9918 അപേക്ഷകളാണ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചിട്ടുള്ളത്. ഇതിൽ 6637 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളാണ്. ബാക്കിയുള്ള 3281 അപേക്ഷകളിൽ 1274 എണ്ണം 10ന് പാലാ റവന്യൂ ഡിവിഷനിലും 2007 എണ്ണം 11ന് കോട്ടയം റവന്യൂ ഡിവിഷനിലും പരിഗണിക്കും. ഹർത്താൽ മൂലം മാറ്റിെവച്ച ജനസമ്പർക്ക പരിപാടിയാണ് 10ന് പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുക. രണ്ടാമത്തേത് നേരേത്ത നിശ്ചയിച്ചപ്രകാരം 11ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കും. കലക്ടർ ജനസമ്പർക്ക പരിപാടി നടത്തുന്ന വേദിയിൽ ഉദ്യോഗസ്ഥർ പരാതികൾ സംബന്ധിച്ച ഫയലുകൾ സഹിതം ഹാജരായിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷകളിേന്മലുള്ള തീർപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള അപ്പീലുകളും നിശ്ചിത സമയത്തിനകം തീർപ്പാക്കാത്ത അപേക്ഷകളുമാണ് റവന്യൂ ഡിവിഷൻ തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ജനസമ്പർക്ക പരിപാടിയുടെ പരിഗണനക്കുവരിക. സുഗമമായ നടത്തിപ്പിനുള്ള ഏകോപനത്തിനായി കലക്‌ടറേറ്റ്, റവന്യൂ ഡിവിഷൻ, താലൂക്ക് തലങ്ങളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ കാൻറീനുകൾ മുഖേന മിതമായ നിരക്കിൽ ഭക്ഷണത്തിനുള്ള സൗകര്യവും വാട്ടർ അതോറിറ്റി വഴി കുടിവെള്ള വിതരണവും ഉറപ്പാക്കിയിട്ടുണ്ട്. കിടപ്പുരോഗികളെ ജനസമ്പർക്ക പരിപാടിയിൽ കൊണ്ടുവരേണ്ട. ചികിത്സ ധനസഹായ അപേക്ഷകളുമായി എത്തുന്നവർ നിർബന്ധമായും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.