വൈ​ക്കം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി: ചികിത്സ തേടി അ​ത്യാ​ഹി​ത വി​ഭാ​ഗ​ം

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിെൻറ അവസ്ഥ പരിതാപകരമാണ്. പൂച്ചാക്കൽ, പള്ളിപ്പുറം, പാണാവള്ളി, ചേർത്തല, പിറവം, കടുത്തുരുത്തി, തലയോലപ്പറമ്പ്, ചെമ്പ്, മറവൻതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആയിരക്കണക്കിനു രോഗികൾ എത്തുന്ന ഇവിടെ ശുശ്രൂഷിക്കാൻ 10 ഡോക്ടർമാർ കണക്കിലുണ്ടെങ്കിലും സേവനത്തിനു മൂന്നോ നാലോ ഡോക്ടർമാർ മാത്രമാണ് എത്താറുള്ളത്. ഡോക്ടർമാരുടെ അഭാവം മൂലം ഒ.പിയിൽ നീളുന്ന ക്യൂവാണ് കാണാൻ കഴിയുന്നത്. നെഞ്ചുവേദന മൂലം ഇവിടെയെത്തുന്ന രോഗികൾക്ക് പ്രാഥമിക പരിശോധന പോലും നടത്താൻ സാധിക്കാതെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്. തീരദേശനിയമം പാലിക്കാത്തതിെൻറ പേരിൽ ആശുപത്രി വികസനത്തിനായി ലക്ഷങ്ങൾ മുടക്കി പണിത ബഹുനില കെട്ടിടങ്ങൾ പലതും കാടുകയറുകയാണ്. ഇതിൽ രണ്ടു കോടി 80 ലക്ഷം രൂപ മുടക്കി നാഷനൽ റൂറൽ ഹെൽത്ത് വിഷൻ നിർമിച്ച ഓപറേഷൻ തിയറ്റർ തീരദേശനിയമം പാലിക്കാത്തതിനാൽ വൈദ്യുതി ലഭിക്കാത്ത നിലയിലാണ്. കേന്ദ്രഫണ്ടായ 10 കോടി 50 ലക്ഷം രൂപ മുടക്കി അമ്മയും കുഞ്ഞ് ആശുപത്രിയുടെ കെട്ടിടനിർമാണം നടന്നുവരുന്നു. വർഷങ്ങൾക്കു മുമ്പ് പി. നാരായണെൻറ എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടം നശിക്കുന്ന അവസ്ഥയാണ്. താലൂക്ക് ആശുപത്രി മോർച്ചറിയുടെ അവസ്ഥ പരിതാപകരമാണ്. ഒരു രാത്രി ഇവിടെ മൃതദേഹം സൂക്ഷിച്ചാൽ എലിയും പാറ്റകളും മൃതദേഹത്തിനു കൂട്ടായി മാറുന്ന അവസ്ഥയാണ്. ഇതേതുടർന്ന് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്വകാര്യ ആശുപത്രിയെ ശരണം തേടേണ്ട ഗതികേടാണ്. മോർച്ചറി വികസനത്തിനായി ജോസ് കെ. മാണി എം.പി 33 ലക്ഷം രൂപ ഫണ്ട് അനുവദിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. ഇങ്ങനെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മൂലം വീർപ്പുമുട്ടുകയാണ് ഈ താലൂക്ക് ആശുപത്രി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.