ശു​ചി​ത്വ​മി​ല്ലാ​തെ ഹോ​ട്ട​ലു​ക​ൾ; പ​രാ​തി വ്യാ​പ​കം

കോട്ടയം: നഗരത്തിലെ ഹോട്ടലുകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന പരാതി വ്യാപകമാകുന്നു. രണ്ട് മാസത്തിനുള്ളിൽ നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരമധ്യത്തിലെ 16 ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തത്. പഴകിയ മത്സ്യം ഉപയോഗിച്ചുള്ള മീൻ കറി, പൂപ്പൽ ബാധിച്ച അച്ചാറുകൾ, മീൻ വറുത്തത്, കപ്പബിരിയാണി, പഴകിയ ചിക്കൻ കറി, പൊറോട്ട തുടങ്ങിയവയാണ് പരിശോധനയിൽ കണ്ടെടുക്കുന്നതിൽ അധികവും. ഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിയാക്കാതെ വീണ്ടും പാചകം ചെയ്യാൻ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഗ്ലൗസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യണമെന്ന ഭക്ഷ്യസുരക്ഷ വിഭാഗത്തിെൻറ നിർേദശം ലംഘിച്ചാണ് മിക്ക ഹോട്ടലുകളുടെയും പ്രവർത്തനം. പഴകിയ ഭക്ഷണങ്ങൾ പിടികൂടുന്ന ഹോട്ടലുകൾക്ക് താൽക്കാലിക താക്കീത് നൽകുന്നതല്ലാതെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവിഭാഗം തയാറാകാത്തതാണ് ഹോട്ടലുകളിലെ ശുചിത്വമില്ലായ്‌മക്ക് വളമാകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.