കോട്ടയം: ജില്ലയില്‍ ശിശുക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമിതികളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്‌ടറേറ്റില്‍ അസി. െഡവലപ്മെൻറ് കമീഷണര്‍ (ജനറല്‍) പി.എസ്. ഷിനോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ഇതിന് ബന്ധപ്പെട്ടവരുടെ സംയുക്ത യോഗം വിളിക്കും. ജില്ലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന 17 ക്രഷുകളില്‍ കുട്ടികളെ പരിപാലിക്കുന്ന ആയമാര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കാത്ത വിഷയം സംസ്ഥാന സര്‍ക്കാറിെൻറ ശ്രദ്ധയിൽപെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ക്രഷുകളില്‍ രണ്ടുവീതം ആയമാരാണ് പ്രവര്‍ത്തിക്കുന്നത്. ശിശുക്ഷേമ സമിതിക്ക് ഓഫിസ് അനുവദിക്കണമെന്ന് യോഗം കലക്ടറോട് ആവശ്യപ്പെട്ടു. ജില്ലയിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പരിശീലനം നല്‍കാനുള്ള കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലതല ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, വൈസ് പ്രസിഡൻറ് ടി. ശശികുമാര്‍, ട്രഷറര്‍ എ.എ. മാത്യു, ജോയൻറ് സെക്രട്ടറി പി.എന്‍. രവി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബിജി കുര്യന്‍, ഫ്ലോറി മാത്യു, ടി.കെ് ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.