ഈ​രാ​റ്റു​പേ​ട്ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​നാ​യി കൂ​ട്ടാ​യ്മ

ഈരാറ്റുപേട്ട: ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ നഷ്ട പ്രതാപം വീണ്ടെടുക്കാൻ നാട്ടുകാർ ഒന്നിക്കുന്നു. വർണ വർഗ വ്യത്യാസമില്ലാതെ ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് തോൾ ചേർന്നിരുന്ന് അക്ഷരമന്ത്രം ഉരുവിട്ട കലാലയത്തെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവിടത്തെ പൂർവ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന നാട്ടുകാർ. കഴിഞ്ഞ മൂന്നുവർഷമായി എസ്.എസ്.എൽ.സിക്ക് സ്കൂൾ നേടുന്ന 100 ശതമാനം വിജയം വികസനത്തിന് നേതൃത്വം നൽകുന്നവർക്ക് ആത്മവിശ്വാസം നൽകുന്നു. പൊതുവിദ്യാലയങ്ങളുടെ നിലനിൽപിെൻറ പ്രസക്തി തിരിച്ചറിഞ്ഞവരാണ് ഇപ്പോൾ സ്കൂളിെൻറ വികസനത്തിനായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനും വിദഗ്ധമായി കൈകാര്യം ചെയ്യാനും വിദഗ്ധരുടെ സ്ഥിരം സ്പെഷൽ ക്ലാസുകൾ, തൊഴിൽ പരിശീലനത്തിന് പ്രത്യേക ക്ലാസുകൾ, പാർക്കോടുകൂടി നഴ്സറി സ്കൂൾ, സ്കൂൾ ബസ്, നീന്തൽ പരിശീലനം, പെൺകുട്ടികൾക്ക് കരാേട്ട പരിശീലനം, വ്യക്തിത്വ വികസന പരിപാടികൾ, വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സെമിനാറുകൾ തുടങ്ങിയവയും അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് വികസന സമിതി. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും മുന്തിയ ഒരിടം ഇതാ ഒരു വിളിപ്പാട് അകലെ എന്ന തലക്കെട്ടോടെയുള്ള നോട്ടീസുകളും ഈരാറ്റുപേട്ടയിൽ വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി.പി. നാസർ, സ്കൂൾ വികസന സമിതി ചെയർമാൻ വി.എം. അബ്ദുല്ലാഖാൻ, പ്രധാനാധ്യാപകൻ അബ്ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.