നെ​ടും​കു​ന്നം ഭ​ഗ​വ​തീ​ക്ഷേ​ത്ര​ത്തി​ലെ ധ്വ​ജ​പ്ര​തി​ഷ്ഠ; തൈ​ലാ​ധി​വാ​സം എ​ട്ടി​ന്

കറുകച്ചാൽ: നെടുംകുന്നം ഭഗവതീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുള്ള തൈലാധിവാസം എട്ടിന് നടക്കും. ക്ഷേത്ര ശിൽപി പത്തിയൂർ വിനോദ് ബാബുവും സംഘവുമാണ് ചെത്തിയൊരുക്കിയ ധ്വജം തൈലാധിവാസത്തിന് പ്രാപ്തമാക്കിയത്. തൈലാധിവാസത്തിനായുള്ള എണ്ണത്തോണിയുടെ പണിയും അവസാനഘട്ടത്തിലാണ്. തഞ്ചാവൂരിൽനിന്ന് കൊണ്ടുവന്ന 3500 കിലോ എള്ള് ആട്ടിയെടുത്ത ശുദ്ധമായ എണ്ണയാണ് തൈലാധിവാസത്തിനായി ഉപയോഗിക്കുന്നത്. ഈ മേഖലയിലെ പ്രഗല്ഭനായ തൊടുപുഴ വേണുഗോപാലിെൻറയും രമേഷിെൻറയും നേതൃത്വത്തിലാണ് ഔഷധ തൈലം തയാറാക്കിയത്. തൈലാധിവാസത്തിനായി 270 ദിവസം ധ്വജം എണ്ണത്തോണിയിൽ ഇടും. മരത്തിെൻറ കേടുപാടുകളോ മുറിവുകളോ ഉണ്ടെങ്കിൽ അവ ഭേദപ്പെടുത്തുക എന്നതാണ് തൈലാധിവാസത്തിലൂടെ ചെയ്യുന്നത്. ദേവിയുടെ പിറന്നാൾ ദിനമായ മീനമാസത്തിലെ പൂരം നാളിൽ രാവിലെ എട്ടിനും 11.45നും ഇടയിലുള്ള മുഹൂർത്തത്തിൽ ധ്വജം അരയന്നത്തോണിയിൽ പ്രവേശിപ്പിക്കും. എട്ടിന് ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. 10.30ന് തൈലാധിവാസ പൂജ, 11.45ന് തൈലാധിവാസം. പരമ്പരാഗത ആചാരനുഷ്ഠാനങ്ങളോടു കൂടിയാണ് എല്ലാ ചടങ്ങുകളും നടത്തുന്നത്. 80 ഇഞ്ച് വണ്ണവും 70 അടി നീളവുമുള്ള തേക്കുമരം മോനിപ്പള്ളിയിൽ നിന്നാണ് ധ്വജപ്രതിഷ്ഠക്കായി കൊണ്ടുവന്നത് കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിന് ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വൃക്ഷപൂജ നടത്തി പത്തിനാണ് കൊടിമരം നെടുംകുന്നത്ത് എത്തിച്ചത്. വാർത്തസമ്മേളനത്തിൽ ദേവസ്വം പ്രസിഡൻറ് വിനീത് എസ്. പിള്ള, വിനോദ് ജി. നായർ, എം.കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.