ലോ​ഫ്ലോ​ർ മാ​തൃ​ക​യി​ൽ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്​ എ.​സി ബോ​ട്ട്​ സ​ർ​വി​സ്​ തുടങ്ങുന്നു

കോട്ടയം: ലോഫ്ലോർ എ.സി ബസ് മാതൃകയിൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യമിട്ട് ജലഗതാഗത വകുപ്പ് എ.സി ബോട്ട് സർവിസുകൾ ആരംഭിക്കുന്നു. കോട്ടയം-ആലപ്പുഴ-കുമരകം, വൈക്കം-എറണാകുളം എന്നീ റൂട്ടുകളിലാണ് ബോട്ടുകൾ ഒരുങ്ങുന്നത്. ജലയാത്ര ആകർഷണീയമാക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ടത്തിൽ രണ്ട് ബോട്ടുകളാണ് നിർമിക്കുന്നത്. നിലവിലെ ബോട്ടുകേളക്കാൾ വേഗക്കൂടുതലുള്ള ഇവ സർവിസ് ആരംഭിക്കുന്നതോടെ യാത്രസമയത്തിലും കുറവുണ്ടാകും. വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് സീറ്റ് അടക്കം മികച്ച നിലവാരത്തിലാണ് എ.സി ബോട്ടുകൾ ഒരുക്കുന്നത്. ഒന്നരക്കോടിയോളം രൂപ ചെലവുവരുന്ന ബോട്ട് അരൂരിലെ പ്രാഗ മറൈനാണ് നിർമിക്കുന്നത്. ബോട്ടിെൻറ ഡെക്ക് നിർമാണം നടക്കുന്നു. സെപ്റ്റംബറിൽ ഇത് നീറ്റിലിറക്കും. സാധാരണ ബോട്ടുകളേക്കാൾ വലുപ്പമുള്ള ഇതിന് 24 മീറ്റർ നീളംവരും. മൊത്തം 120 സീറ്റുകളിൽ 40 സീറ്റുകളിലാവും എ.സി സൗകര്യം. ബാക്കി സാധാരണ സീറ്റുകളാകും. ആദ്യത്തെ ബോട്ട് കോട്ടയം ജെട്ടിയില്‍നിന്ന് രാവിലെ എട്ടിന് സര്‍വിസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നര മണിക്കൂറിനുള്ളില്‍ ആലപ്പുഴയിലെത്തും. അവിടെനിന്ന് അരമണിക്കൂറിനുള്ളില്‍ കുമരകത്ത് എത്തും. ശേഷം വൈകീട്ട് അേഞ്ചാടെ ഒരു ട്രിപ് ആലപ്പുഴയില്‍നിന്ന് കോട്ടയത്തിനുമുണ്ടാകും. ഇതിനിടയിലെ സമയം ആലപ്പുഴക്കും കുമരകത്തിനുമിടയിൽ സര്‍വിസ് നടത്തും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആലപ്പുഴ-കുമരകം സര്‍വിസ്. രണ്ടാമത്തെ ബോട്ട് ൈവക്കം-എറണാകുളം റൂട്ടിൽ ഒരുമണിക്കൂർ ഇടവേളയിൽ ഒാടിക്കാനാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സിയുടെ ലോഫ്ലോർ എ.സി ബസുകൾക്ക് വലിയതോതിൽ യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. സമാനപ്രതികരണമാണ് ജലഗതാഗത വകുപ്പ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്കില്ലാതെ സൗകര്യപ്രദമായ യാത്ര എ.സി ബോട്ടുകളിലൂടെ ലഭിക്കുന്നതോടെ ബസ് യാത്രക്കാരടക്കം കൂടുതൽ പേർ എത്തുമെന്ന് കണക്കുകൂട്ടുന്നു. ബസ്നിരക്കുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാമെന്നതും ഗുണമാകുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നു. റോഡ് നെറ്റ്വർക്കുകൾ സജീവമായതോടെ ബോട്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. ഇതിനുമാറ്റം ഉണ്ടാക്കാനാണ് പുതിയ ബോട്ടുകൾ. സംസ്ഥാനത്ത് ദിനേന 55,000ത്തോളം പേർ ബോട്ടുകളെ ആശ്രയിക്കുന്നതായാണ് ജലഗതഗത വകുപ്പിെൻറ കണക്ക്. കുട്ടനാട് മേഖലയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. ഇവിടെ 28,000 പേർ സഞ്ചരിക്കുന്നുവെന്നാണ് വകുപ്പിെൻറ ട്രാഫിക് സെൻസസിൽ കണ്ടെത്തിയത്. നെടുമുടി, കൈനകരി എന്നീ റൂട്ടുകളിലാണ് ഏറ്റവും കൂടുതൽപേർ ബോട്ടുകളെ ആശ്രയിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജലഗതാഗത വകുപ്പ് ബോട്ട് സർവിസ് നടത്തുന്നത്. അടുത്തിടെ വകുപ്പ് രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ട് സർവിസിന് തുടക്കംകുറിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.