ജി​ല്ല​യി​ൽ പ​ണി​മു​ട​ക്ക് പൂ​ർ​ണം

കോട്ടയം: ജില്ലയിലും മോട്ടോർ വാഹന പണിമുടക്ക് പൂർണമായിരുന്നു. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ചതിലും റോഡ് ഗതാഗതമേഖല പൂർണമായും കുത്തകവത്കരിക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ബി.എം.എസ് ഒഴികെ േട്രഡ് യൂനിയനുകൾ പണിമുടക്കിൽ പങ്കെടുത്തു. സ്വകാര്യ ബസുകൾ, ഒാട്ടോ, ടാക്സി, ലോറി അടക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അതേസമയം, കെ.എസ്.ആർ.ടി.സി ബസ് പതിവുപോലെ സർവിസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസകരമായി. പണിമുടക്കിയ തൊഴിലാളികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നഗരത്തിൽ പ്രകടനം നടത്തി. തിരുനക്കര മോട്ടോർ തൊഴിലാളി യൂനിയൻ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി തിരുനക്കര ടാക്സി സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ േട്രഡ് യൂനിയൻ നേതാക്കളായ സാബു പുതുപ്പറമ്പൻ, നന്തിയോട് ബഷീർ, പി രാമചന്ദ്രൻ, ടി.സി. ബിനോയി, കെ. രമേശ്, ടി.ജി. പ്രസന്നൻ എന്നിവർ സംസാരിച്ചു. വൈക്കം: വാഹന ഇൻഷുറൻസ്, നികുതി എന്നിവ വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്, ലോറി, ഓട്ടോ, ടാക്സി തുടങ്ങിയവ നടത്തിയ പണിമുടക്ക് പൂർണം. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും ഗ്രാമീണമേഖലയെ സമരം ദുരിതത്തിലാഴ്ത്തി. വൈക്കം ബോട്ട്ജെട്ടിയിൽ സർവിസ് പതിവുപോലെ നടന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണം കുറവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.