ശബരിമല പ്ളാസ്റ്റിക് നിരോധം: മറ്റു സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും

പത്തനംതിട്ട: ശബരിമലയിലെ പ്ളാസ്റ്റിക് നിരോധം സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും. കലക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന മിഷന്‍ ഗ്രീന്‍ ശബരിമല യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുന്നതിന് ടൂറിസം വകുപ്പിന്‍െറ സഹായം തേടാനും തീരുമാനിച്ചു. പ്ളാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണമുള്ളതിനാല്‍ ആവശ്യത്തിനു കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ വാട്ടര്‍ കൗണ്ടറുകള്‍ സ്ഥാപിക്കും. കുടുംബശ്രീ നേതൃത്വത്തില്‍ ളാഹ, കണമല എന്നിവിടങ്ങളില്‍ പ്ളാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടറുകള്‍ ഉണ്ടാകും. ഏഴു സ്ഥലങ്ങളില്‍ ചുക്കുകാപ്പിയും വിതരണം ചെയ്യും. തീര്‍ഥാടകരില്‍നിന്ന് പ്ളാസ്റ്റിക് വാങ്ങി പകരം തുണി സഞ്ചികള്‍ വിതരണം ചെയ്യും. ബോധവത്കരണത്തിനായി ആറു ഭാഷകളിലുള്ള ബാനറുകള്‍, സ്റ്റിക്കര്‍, കാര്‍ഡുകള്‍ എന്നിവ തയാറാക്കും. മിഷന്‍ഗ്രീന്‍ ശബരിമലയുടെ പ്രചാരണത്തിനായി ബാങ്കുകളുടെ സഹായം കലക്ടര്‍ തേടി. ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ജി. ബാബു, ജില്ലയിലെ വിവിധ ബാങ്ക് മേധാവികള്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.