രാജാക്കാട്: മഴയും വെള്ളവുമില്ലാതെ ഹൈറേഞ്ച് കരിഞ്ഞുണങ്ങുന്നു. കടുത്ത ചൂടില്‍ ജലക്ഷാമം രൂക്ഷമായതോടെ ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയും പ്രതിസന്ധിയിലായി. പാവലും വാഴയും പച്ചക്കറികളുമടക്കമുള്ള തന്നാണ്ട് വിളകള്‍ക്കാണ് വരള്‍ച്ച കൂടുതല്‍ തിരിച്ചടിയായത്. ഉരുളക്കിഴങ്ങും ബീന്‍സും അടക്കമുള്ളവ ഉണങ്ങി നശിക്കുന്നു. ഇത്തവണ ഓണത്തിന് ഏത്തക്കാക്കും പാവക്കാക്കുമടക്കം നല്ല വില ലഭിച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ വരുന്ന ഓണക്കാല വിപണി ലക്ഷ്യംവെച്ച് വാഴയും പാവലും അടക്കം കൃഷി ആരംഭിച്ചത്. എന്നാല്‍, തുടക്കത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. രണ്ടടിയിലധികം ഉയരത്തിലായ പാവലിന് കൂടുതല്‍ നനവ് ആവശ്യമായ സമയത്ത് വെള്ളമില്ലാതായതോടെ ഒരാഴ്ചകൂടി ഇതേ സ്ഥിതി തുടര്‍ന്നാല്‍ കൃഷി പൂര്‍ണമായി കരിഞ്ഞുണങ്ങും. വെള്ളമില്ലാത്തതിനാല്‍ കൃഷി പരിപാലനം കൃത്യസമയത്ത് നടത്താന്‍ കഴിയുന്നില്ളെന്നും വരുംവര്‍ഷത്തെ ഉല്‍പാദനത്തെയും ഇത് സാരമായി ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി ഇത്തവണ കര്‍ഷകര്‍ ബീന്‍സ്, പയര്‍, ഉരുളക്കിഴങ്ങ് അടക്കമുള്ളവ കൃഷി ചെയ്തിരുന്നു. എന്നാല്‍, വിളഞ്ഞുനില്‍ക്കുന്ന ബീന്‍സ് മൂപ്പത്തെുംമുമ്പ് കരിഞ്ഞുണങ്ങുന്ന സാഹചര്യമാണ്. ഇതിലൂടെ കര്‍ഷകര്‍ക്ക് ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. ഇത്തവണ ഹൈറേഞ്ചിലെ കര്‍ഷകര്‍ വ്യാപകമായി ഉരുളക്കിഴങ്ങും കൃഷി ചെയ്തു. കൃത്യമായ നനവ് ആവശ്യമായ ഉരുളക്കിഴങ്ങിന് വെള്ളമത്തെിക്കാന്‍ കഴിയാത്തതിനാല്‍ ഉണങ്ങി. കിഴങ്ങുണ്ടായി വരുന്ന സമയത്ത് ഉണക്ക് സാരമായി ബാധിച്ചതിനാല്‍ ഈ കൃഷിയില്‍നിന്ന് കര്‍ഷകര്‍ക്ക് ഒരു രൂപപോലും തിരിച്ചു കിട്ടില്ളെന്നും ഉറപ്പായി. പലവിധ കാരണങ്ങള്‍കൊണ്ട് നെല്‍കൃഷി അപ്രത്യക്ഷമായ പാടശേഖരങ്ങളില്‍ ചെറുകാനകള്‍ തീര്‍ത്ത് വെള്ളക്കെട്ട് ഒഴിവാക്കി കരക്കണ്ടങ്ങളാക്കിയാണ് കര്‍ഷകര്‍ വ്യാപകമായി ഏത്തവാഴ കൃഷി ചെയ്തത്. വളപ്രയോഗവും പരിപാലനവും നടത്താന്‍ കഴിയാത്തതിനൊപ്പം വാഴകള്‍ക്ക് കീടശല്യവും രോഗബാധയും രൂക്ഷമാണ്. വരും ദിവസ്സങ്ങളില്‍ മഴ കിട്ടിയാലും പതിനായിരക്കണക്കിനു രൂപ മുടക്കിയാലേ കര്‍ഷകര്‍ക്ക് കൃഷി സംരക്ഷിച്ച് മുമ്പോട്ട് പോകാനാകൂ. മഴ ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ ഹൈറേഞ്ചില്‍ തന്നാണ്ട് കൃഷി അപ്രത്യക്ഷമാകും. കര്‍ഷകര്‍ കടക്കെണിയിലേക്ക് കൂപ്പുകുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.