കീടനാശിനി വില്‍പനക്ക്  നിയന്ത്രണം

കോട്ടയം: ജില്ലയില്‍ കീടനാശിനി വാങ്ങാന്‍ ഇനി അധികൃതരുടെ അനുമതിക്കുറിപ്പ് വേണം. നിയന്ത്രിത ഉപയോഗത്തിനുള്ള കീടനാശിനികളായ കാര്‍ബോ സള്‍ഫാന്‍, ക്ളോര്‍പൈറിഫോസ്, സൈപ്പര്‍മെത്രീന്‍, ലാമഡാ സിഹാലോത്രിന്‍, അസഫേറ്റ്, 2, 4ഡി, ഗൈ്ളഫോസേറ്റ് എന്നിവ വാങ്ങാന്‍  കൃഷി ഓഫിസറുടെ പദവിയില്‍ കുറയാത്ത ഒരു കൃഷി സാങ്കേതിക വിദഗ്ധന്‍െറ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമേ വില്‍ക്കാനാവു. മാരകകീടനാശിനികള്‍ക്കെതിരെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ആഭിമുഖ്യത്തില്‍ ജില്ലയില്‍ കീടനാശിനി വില്‍പനശാലകളില്‍  പരിശോധന ശക്തമാക്കിയതിന്‍െറ ഭാഗമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കീടനാശിനി വിതരണക്കാര്‍ മാരകകീടനാശിനികള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ട് എത്തിക്കുന്നതും ഇത്തരം കീടനാശിനികള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. ശാസ്ത്രീയകൃഷി രീതികള്‍ അവലംബിച്ചാല്‍ കീടനാശിനി പ്രയോഗങ്ങളും രാസസസ്യസംരക്ഷണ മരുന്നുകളുടെ ഉപയോഗവും നിയന്ത്രിക്കാനാകും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.