നെല്ല് സംഭരണം: ജില്ലയില്‍ രജിസ്ട്രേഷന്‍ 7000 കവിഞ്ഞു

കോട്ടയം: സപൈ്ളകോയുടെ ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കാനിരിക്കെ, ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം 7000 കവിഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. ശനിയാഴ്ച ഇത് അവസാനിക്കും. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ സംഭരണം ആരംഭിക്കും. കഴിഞ്ഞതവണ രജിസ്ട്രേഷന്‍ ഏറെ വൈകിയിരുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതുകണക്കിലെടുത്താണ് ഇത്തവണ നേരത്തേതന്നെ രജിസ്ട്രേഷന്‍ നടപടി ആരംഭിച്ചത്. ഇത്തവണ ജില്ലയില്‍നിന്ന് 25000-30000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാകുമെന്നാണ് സപൈ്ളകോയുടെ കണക്ക്. ഇതിനനുസരിച്ചുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിവരികയാണ് അധികൃതര്‍ പറഞ്ഞു. 24വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ നെല്ലാകും സപൈ്ളകോ സംഭരിക്കുക. 21.50 രൂപയാണ് ഒരുകിലോ നെല്ലിന് സപൈ്ളകോ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞതവണ നെല്ല് നല്‍കിയവര്‍ക്ക് ആദ്യം കേന്ദ്രവിഹിതമായ 14.10 രൂപമാത്രമാണ് കിലോക്ക് നല്‍കിയത്. സംസ്ഥാനസര്‍ക്കാര്‍ വിഹിതം കുടിശ്ശികയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ കുടിശ്ശിക തീര്‍ത്ത് നല്‍കിയിട്ടുണ്ട്. ഇത്തവണ നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ പണം നല്‍കുമെന്ന് സപൈ്ളകോ അവകാശപ്പെടുന്നു. ജില്ലയില്‍ വൈക്കം താലൂക്കിലെ വെച്ചൂര്‍, തലയാഴം, കോട്ടയം താലൂക്കിലെ ആര്‍പ്പൂക്കര, അയ്മനം എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിക്കുന്നത്. ഒക്ടോബര്‍ ആദ്യത്തോടെ ഈ ഭാഗങ്ങളില്‍ കൊയ്ത്ത് ആരംഭിക്കും. ഇതിനാവശ്യമായ കൊയ്ത്തു യന്ത്രങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കൃഷിവകുപ്പും അറിയിച്ചു. സപൈ്ളകോയുടെ വെബ്സൈറ്റിലാണ് കര്‍ഷകര്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. അക്ഷയ കേന്ദ്രങ്ങളിലത്തെിയോ സ്വന്തം നിലയിലോ രജിസ്ട്രേഷന്‍ ചെയ്യാം. മുന്‍വര്‍ഷങ്ങള്‍ നടത്തിയവര്‍ക്ക് ഇത്തവണ പുതുക്കിയാല്‍ മതിയാകും. രണ്ടാംവിളയില്‍ ജില്ലയില്‍നിന്ന് 9000ത്തോളം കര്‍ഷകരായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍നിന്നായി 4250 ലോഡ് നെല്ലാണ് സംഭരിച്ചത് ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് സപൈ്ളകോ അരിയാക്കി മാറ്റാന്‍ സ്വകാര്യ മില്ലുകള്‍ക്ക് നല്‍കും. ഇവര്‍ക്ക് ഇതിന് കൂലിയും നല്‍കും. മില്ലുകള്‍ മടക്കിനല്‍കുന്ന അരി റേഷന്‍കടകള്‍വഴി വിതരണം ചെയ്യും. എന്നാല്‍, സംഭരിച്ചു നല്‍കുന്ന നെല്ല് കുത്തി അരിയാക്കുന്ന മില്ലുകള്‍ ഇവയില്‍ തിരിമറി നടത്തുന്നതായുള്ള ആക്ഷേപങ്ങള്‍ ശക്തമാണ്. സപൈ്ളകോ നല്‍കുന്ന നെല്ലില്‍നിന്നുള്ള അരിക്ക് പകരം മോശം അരി മടക്കി നല്‍കുന്നുവെന്നാണ് പ്രധാന പരാതി. നല്ല അരി മില്ലുടമകള്‍ എടുക്കുകയാണ്. ഇത്തരത്തിലുള്ള ക്രമക്കേട് ഇത്തവണ അനുവദിക്കില്ളെന്നും നല്‍കുന്ന നെല്ലിന്‍െറ തന്നെ അരി മടക്കി വാങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസിവില്‍ സപൈ്ളസ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കൊയ്ത്ത് ആരംഭിക്കുന്നതോടെ മഴയത്തെുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കാലവര്‍ഷം കാര്യമായി പെയ്യാതിരുന്നതിനാല്‍ തുലാവര്‍ഷം കനത്താല്‍ തിരിച്ചടിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു. അതിനാല്‍ വേഗത്തില്‍ സംഭരണം പൂര്‍ത്തിയാക്കാന്‍ സപൈ്ളകോ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സപൈ്ളകോ ഉയര്‍ന്ന വില നല്‍കുന്നതിനാല്‍ സ്വകാര്യമില്ലുടമകള്‍ നെല്ളെടുക്കാന്‍ കാര്യമായി രംഗത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.