വിദ്യാര്‍ഥിനികളോട് വനിതാ പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി

കോട്ടയം: നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനികളോട് മഫ്തിയിലത്തെിയ വനിതാ പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിലെ വിദ്യാര്‍ഥികളായ ആറു പെണ്‍കുട്ടികളടങ്ങുന്ന എട്ടംഗസംഘമാണ് പരാതിയുമായി രംഗത്തുള്ളത്. ഇതിനെച്ചൊല്ലി പൊലീസുകരും വിദ്യാര്‍ഥികളും തമ്മില്‍ ഏറെനേരം വാക്കേറ്റവുമുണ്ടായി. ബുധനാഴ്ച രാവിലെ 11.45നാണ് സംഭവം. കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്‍െറ വീട്ടിലേക്ക് പോകുന്നതിനായാണ് ഇവര്‍ സ്റ്റാന്‍ഡിലത്തെിയത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ സുഹൃത്തും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ സമീപമത്തെിയ രണ്ടു വനിതകള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. അനാവശ്യമായി ചോദ്യം ചെയ്തതിനെച്ചൊല്ലി വിദ്യാര്‍ഥികള്‍ ഇവരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ തങ്ങള്‍ വനിതാ പൊലീസുകാരാണെന്നും പിങ്ക് പട്രോളിങ്ങിന്‍െറ ഭാഗമായാണ് എത്തിയതെന്നും പൊലീസുകാര്‍ അറിയിച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ പൊലീസുകാരാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതരായ വനിതാ പൊലീസുകാര്‍ വിദ്യാര്‍ഥികളുടെ കൈപിടിച്ചു വലിക്കുകയും സ്റ്റേഷനിലേക്കു വരാന്‍ ആവശ്യപ്പെടുകയുമായിരുന്നത്രേ. ഇതിനിടെ പൊലീസുകാര്‍ വിവരം അറിയിച്ചതനുസരിച്ചു കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തത്തെി. വിദ്യാര്‍ഥികളില്‍ രണ്ടു പേരോട് ജീപ്പിനുള്ളിലേക്കു കയറാന്‍ ആവശ്യപ്പെട്ട പൊലീസുകാര്‍ ഇവരുടെ പേരും വിലാസവും അടക്കമുള്ളവ എഴുതി എടുക്കുകയും ചെയ്തു. രണ്ടു പേരെയായി സ്റ്റേഷനിലേക്കു കൊണ്ടുപോകാനാവില്ളെന്നും എല്ലാവരെയും കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളടക്കം രംഗത്ത് എത്തി. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി. ഇതിനിടെ പരാതി നല്‍കുമെന്നു പെണ്‍കുട്ടികള്‍ വ്യക്തമാക്കിയപ്പോള്‍ തങ്ങള്‍ക്കുതന്നെയാണ് പരാതി ലഭിക്കുന്നതെന്നു വനിതാ പൊലീസുകാര്‍ പരിഹസിച്ചതായും വിദ്യാര്‍ഥികള്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും വനിതാ കമീഷനും നല്‍കിയ പരാതിയില്‍ പറയുന്നു. മര്യാദയോടെ നിന്നിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ വനിതാ പൊലീസ് സംഘം തിരിയുകയായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്ത് എത്തിയതോടെ സ്ഥിതി രൂക്ഷമായി. ഇതിനിടെ കോട്ടയം ഈസ്റ്റ് എസ്.ഐ യു. ശ്രീജിത്തിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തത്തെിയതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. തെറ്റിദ്ധരണയെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് എസ്.ഐ വിശദീകരിച്ചതോടെ തങ്ങളെ അപമാനിച്ച വനിതാ പൊലീസുകാര്‍ മാപ്പ് പറയണമെന്നു വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. ഇതിനിടെ രണ്ടു വനിതാ പൊലീസുകാരും സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. പിന്നീട് എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലാണ് വനിതാ കമീഷനടക്കം പരാതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.