പാലാ: മൂന്നിലവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്തു വരുന്ന ഇല്ലിക്കകല്ലിനെ സംബന്ധിച്ച് തീക്കോയി, തലനാട് പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പയസ് തോമസ് ചൊവ്വാറ്റുകുന്നേല്‍, മുന്‍ വൈസ് പ്രസിഡന്‍റ് ജോണ്‍ ജോസഫ് കൊന്നക്കല്‍, കെ.പി.സി.സി കലാസാംസ്കാരിക സമിതി നിയോജക മണ്ഡലം പ്രസിഡന്‍റ് ജോഷി നെല്ലിക്കുന്നേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇല്ലിക്കക്കല്ല് മൂന്നിലവ് പഞ്ചായത്തില്‍ ആണെന്നും ഇല്ലിക്കകല്ലിന്‍െറ പൂര്‍ണഅവകാശവും മൂന്നിലവ് പഞ്ചായത്തിനാണെന്നും പയസ് തോമസ് പറഞ്ഞു. ഇവര്‍ മൂന്നിലവ് പഞ്ചായത്തിന്‍െറ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമായിരുന്ന കാലത്ത് ഇല്ലിക്കകല്ലിനെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാറിന്‍െറ ഫണ്ട് ഉപയോഗിച്ച് വികസനം നടത്തുന്നതിനായി ശ്രമിച്ചിരുന്നു.എന്നാല്‍, പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതി വികസനപ്രവര്‍ത്തനങ്ങള്‍ അവഗണിച്ചതുമൂലം അയല്‍ പഞ്ചായത്തുകള്‍ തങ്ങളുടേതാണ് എന്ന അവകാശവാദം ഉന്നയിച്ച് ഇല്ലിക്കകല്ലിന്‍െറ പേരില്‍ സര്‍ക്കാറില്‍നിന്ന് വന്‍സാമ്പത്തിക സഹായം വാങ്ങിയിട്ടുള്ളതായി നേതാക്കള്‍ ആരോപിച്ചു. ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചതുമൂലം അഞ്ചു കോടിയോളം രൂപ നഷ്ടമായതായും ഇവര്‍ ആരോപിച്ചു. ഇപ്പോഴത്തെ മൂന്നിലവ് പഞ്ചായത്ത് ഭരണസമിതി ഇല്ലിക്കകല്ല് സംരക്ഷിക്കുന്നതിന് ഒരു താല്‍പര്യവും കാണിക്കുന്നില്ല. ഇല്ലിക്കകല്ലിന്‍െറ വികസനത്തില്‍നിന്ന് വന്‍ സാമ്പത്തികനേട്ടം മൂന്നിലവ് പഞ്ചായത്തിന് ലഭിക്കുമെന്നിരിക്കെ അതൊന്നും വേണ്ട എന്ന മനോഭാവമാണ് പഞ്ചായത്ത് ഭരണസമിതിക്കുള്ളത്. ഇതോടെയാണ് അയല്‍ പഞ്ചായത്തുകള്‍ അവകാശവാദവുമായി രംഗത്തത്തെിയിരിക്കുന്നത്. പഞ്ചായത്ത് മുന്‍കൈ എടുത്ത് ഗാര്‍ഡുമാരെ നിയോഗിച്ച് അപകടങ്ങള്‍ ഒഴിവാക്കണമായിരുന്നു. സന്ദര്‍ശകരില്‍നിന്ന് ചറിയ ഫീസ് ഈടാക്കി മൂന്നിലവ് പഞ്ചായത്ത് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്നും മുന്‍ഭരണസമിതി അഗങ്ങള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.