മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക്; പൊലീസിനെതിരെ പരാതിയുമായി പഞ്ചായത്ത് പ്രസിഡന്‍റ്

മുണ്ടക്കയം: ടൗണിലെ ഗതാഗതക്കുരുക്കിന് കാരണം പൊലീസാണെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ്. ടൗണില്‍ കാല്‍നടപോലും ദുസ്സഹമായിട്ടും പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുണ്ടക്കയം പൊലീസ് തയാറാവുന്നില്ളെന്നുകാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജുവാണ് രംഗത്തത്തെിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രസിഡന്‍റ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കി. ഓണം,ബക്രീദ്, ഗുരുദേവ ജയന്തി, വിശ്വകര്‍മദിനം അയ്യങ്കാളി ദിനം തുടങ്ങിയ ആഘോഷങ്ങള്‍ കൂടിയായപ്പോള്‍ പലപ്പോഴും പട്ടണം നിശ്ചലമായി. ഇതിനു പരിഹാരമുണ്ടക്കാന്‍ മുണ്ടക്കയം പൊലീസിനോട് പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ളെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ആരോപണം. ആവശ്യമായ പൊലീസിനെ നിയോഗിക്കാന്‍ എസ്.ഐ തയാറായില്ല. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി സി.ഐ മുണ്ടക്കയത്തത്തെി കുരുക്കിനു പരിഹാരം കാണാന്‍ തയാറായിട്ടും മുണ്ടക്കയം പൊലീസ് കാര്യമായ പരിഗണന ഇതിന് നല്‍കിയില്ളെന്ന് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. 15വര്‍ത്തിനിടയില്‍ പലതരം ഗതാഗത പരിഷ്കാരങ്ങള്‍ പഞ്ചായത്ത് സര്‍വകക്ഷി വ്യാപാരികള്‍ മോട്ടോര്‍ തൊഴിലാളികള്‍ എന്നിവരോട് ആലോചിച്ചു നടപ്പിലാക്കിയെങ്കിലും എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അതെല്ലാം മുണ്ടക്കയം പൊലീസ് അട്ടിമറിക്കുകയായിരുന്നുവെന്നും രാജു പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറായില്ളെങ്കില്‍ ഡി.ജി.പിയെ സമീപിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.