പാലാ: മിനി സിവില്‍ സ്റ്റേഷന്‍െറ ഉള്ളിലൂടെ കടന്നുപോകുന്ന റോഡിലെ അനധികൃത പാര്‍ക്കിങ് കാല്‍നടക്കാര്‍ക്ക് ദുരിതമാകുന്നു. വീതി കുറഞ്ഞ ഈ റോഡിന്‍െറ ഇരുവശങ്ങളിലുമായി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സബ് രജിസ്ട്രാര്‍ ഓഫിസ്, സബ് ജയില്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബി.എസ്.എന്‍.എല്‍ ഓഫിസ്, കസ്റ്റമര്‍ സെന്‍റര്‍ തുടങ്ങി നിരവധി ഓഫിസുകളും സ്ഥാപനങ്ങളും ഈ റോഡിനോട് ചേര്‍ന്നാണുള്ളത്. ഇതിനോട് ചേര്‍ന്നാണ ്കാറുകള്‍ വന്‍തോതില്‍ പാര്‍ക്ക് ചെയ്യുന്നത്. ഈ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കുമാണ് പാര്‍ക്കിങ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കെട്ടിടനിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അനധികൃത പാര്‍ക്കിങ്ങിന് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പാര്‍ക്കിങ് സ്ഥലം ഒട്ടുമില്ലാതെയാണ് ജില്ലാ ട്രഷറി കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ബി.എസ്.എന്‍.എല്‍ എന്‍ജിനീയര്‍ ഓഫിസിന് പാര്‍ക്കിങ് സ്ഥലം ഇല്ല. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ടെലിഫോണ്‍ ബില്ല് അടക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും ആശ്രയിക്കുന്ന ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സെന്‍ററിനും പാര്‍ക്കിങ്ങിനായി പ്രത്യേക സ്ഥലമില്ല. ഈ റോഡിനോട് ചേര്‍ന്നുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ പ്രവേശ കവാടത്തിന്‍െറ സ്ഥലമാണ് കുറെ വാഹനങ്ങള്‍ക്ക് ആശ്രയം. രാവിലെ ഒമ്പതരയോടെ ഇവിടെ വാഹനങ്ങള്‍കൊണ്ട് നിറയും. പിന്നീട് എത്തുന്നവര്‍ക്ക് ഇവിടെയും രക്ഷയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാഫിക് പൊലീസ് അനധികൃത പാര്‍ക്കിങ് നടത്തിയ വാഹനങ്ങളില്‍ നോട്ടീസ് പതിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ക്കിങ്ങിന് കുറവൊന്നും വരുന്നില്ല. സിവില്‍ സ്റ്റേഷനു സമീപമുള്ള നാലുവരി ബൈപ്പാസിന്‍െറ ഇരുവശവും ഇപ്പോള്‍ വാഹനങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. അതിനിടെ, സിവില്‍ സ്റ്റേഷന് സമീപമുള്ള നഗരസഭാ ഓപ്പണ്‍ സ്റ്റേജിന്‍െറ സ്ഥലം പ്രയോജനപ്പെടുത്തി വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഏര്‍പ്പെടുത്തമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.