കോട്ടയം–കുമരകം റോഡിലെ അപകടവളവുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു

കുമരകം: കോട്ടയം-കുമരകം റോഡിലെ അപകടവളവുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാവുന്നു. നവീകരിച്ച ഈ റോഡില്‍ അപകടകരമായ അഞ്ചോളം വളവുകളാണുള്ളത്. ഇതില്‍ ബോട്ട് ജെട്ടിക്ക് സമീപം, അറുപറ, ഇല്ലിക്കല്‍ പാലത്തിനും കവലക്കും സമീപമുള്ള വളവ്, കൊശവളവ് എന്നീ സ്ഥലങ്ങളില്‍ നിരവധി അപകടങ്ങളാണ് നടന്നത്. അപകടം പതിവായിട്ടും ഇവിടങ്ങളില്‍ അപകട സൂചനാബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. ബോട്ടുജെട്ടി ഭാഗത്തെ വളവില്‍ അപകടം പതിവാണ്. ഇവിടെ ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ച സംഭവവുമുണ്ട്. വളവില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചായിരുന്നു അന്നത്തെ അപകടം. കിഴക്ക് കുമരകം ജങ്ഷന്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വളവുതിരിഞ്ഞ് വടക്കോട്ടും വടക്കുനിന്ന് വരുന്ന വാഹനം വളവുതിരിഞ്ഞ് കിഴക്കോട്ടും പോകുന്നു. വടക്കുനിന്ന് വരുന്ന വാഹനവും കിഴക്കുനിന്ന് വരുന്ന വാഹനവും വളവില്‍ നേര്‍ക്കുനേര്‍ വരുന്നതാണ് ഇവിടെ അപകടസാധ്യതകൂട്ടുന്നത്. വളവിലെ കലുങ്കിന്‍െറ വശത്തെ സംരക്ഷണഭിത്തി വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് അപകടക്കെണിയായി നില്‍ക്കുന്നു. അറുപറ വളവിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വളവില്‍ എത്തുമ്പോഴേ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയൂ എന്നതാണ് പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.