കോട്ടയം: നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്‍െറ ഗാലറിയും കടമുറികളും അപകടാവസ്ഥയിലായി. ഗാലറിയുടെ പല ഭാഗവും തകര്‍ന്ന അവസ്ഥയിലാണെന്നും അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും കാട്ടി നഗരസഭ അസിസ്റ്റന്‍റ് എന്‍ജിനീയറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഉടന്‍ നവീകരണജോലി നടത്തുകയോ തകര്‍ന്നഭാഗം പൊളിച്ചുനീക്കുകയോ ചെയ്തില്ളെങ്കില്‍ ഇത് വന്‍ അപകടത്തിന് വഴിവെച്ചേക്കാമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിക്കാന്‍ കോട്ടയം നഗരസഭ തയാറായിട്ടില്ല. കായികതാരങ്ങളുള്‍പ്പെടെ നിരവധിപേരാണ് ദിവസവും സ്റ്റേഡിയത്തിലത്തെുന്നത്. വിവിധ മത്സരങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനത്തെുന്നവരും കാണാനത്തെുന്നവരും ഗാലറിയില്‍ ഇടംപിടിക്കുന്നത് പതിവാണ്. കോട്ടയത്തെ നിരവധിതാരങ്ങളാണ് ദിവസവും സ്റ്റേഡിയത്തിലത്തെി പരിശീലനം നടത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും വിശ്രമിക്കുന്നതും ഗ്യാലറിയിലാണ്. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന കായികമത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകാറുണ്ട്. ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ നൂറുകണക്കിനുപേരാണ് ഗ്യാലറിയിലത്തെുക. അധികംവൈകാതെ സബ്ജില്ല-ജില്ലാ കായികമേളകള്‍ക്കും നെഹ്റു സ്റ്റേഡിയം വേദിയാകും. ഇതിനുപുറമേ, നഗരത്തിലെ വിവിധ സ്കൂളുകളുടെ കായികമേളകളും നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇത്തരത്തില്‍ ദിവസേന നൂറുകണക്കിനുപേര്‍ എത്തുന്ന ഗാലറിയാണ് തകര്‍ച്ച നേരിടുന്നത്. രാവിലെയും വൈകീട്ടും നിരവധിപേര്‍ നടക്കാനും ഇവിടെ എത്തുന്നുണ്. ഇവരില്‍ ചിലര്‍ ഗാലറികളിലൂടെയാണ് നടക്കുന്നതെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഗാലറിയുടെ പല ഭാഗവും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഗാലറി 60 ശതമാനം വരെ അപകടാവസ്ഥയിലാണ്. ഗാലറിക്കുതാഴെ പ്രവര്‍ത്തിക്കുന്ന കടകളിലെ അവസ്ഥയും പരിതാപകരമാണ്. ഭൂരിഭാഗം കടമുറികളുടെയും മേല്‍ക്കൂര പൊളിഞ്ഞും കമ്പികള്‍ തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്ന നിലയിലാണെന്നുമാണെന്ന് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടകളിലെ ജീവനക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഇത്തരം കടകളെല്ലാം അടിയന്തരമായി പുതുക്കിപ്പണിയണമെന്നും വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 25ഓളം സ്ഥാപനങ്ങളാണ് ഇവിടുത്തെ കടമുറികളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയിലെല്ലാം ചേര്‍ന്ന് നൂറോളം ജീവനക്കാരാണുള്ളത്. ഗാലറി തകര്‍ന്നുവീണാല്‍ ഇത് വന്‍ അപകടത്തിന് വഴിവെച്ചേക്കാം. കടയുടമകള്‍ ഇതുസംബന്ധിച്ച് നഗരസഭക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് കൈയില്‍കിട്ടിയിട്ടും നഗരസഭ അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ വിഷയം നഗരസഭാ കൗണ്‍സിലിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇത് ചര്‍ച്ചചെയ്യാനായില്ല. ഇ ൗവിഷയം അജണ്ടയിലുള്‍പ്പെടുത്തിയ നഗരസഭാ യോഗം ബഹളത്തില്‍ കലാശിച്ചതോടെ വിഷയത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിക്കാതെ പിരിയുകയായിരുന്നു. നേരത്തേ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നാഗമ്പടത്തെ നെഹ്റു സ്റ്റേഡിയത്തെ ലോകോത്തര നിലവാരമുള്ള മൈതാനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്‍െറ മാതൃകയില്‍ പുനര്‍നിര്‍മിക്കുമെന്ന് രണ്ട് ബജറ്റുകളില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നുമുണ്ടായില്ല. പുതുതായി അധികാരത്തിലത്തെിയ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ബജറ്റില്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നുമുണ്ടായുമില്ല. അതിനിടെ അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കായികതാരങ്ങളും പരിശീലകരും രംഗത്തത്തെിയിട്ടുണ്ട്. സുരക്ഷിതമായി പരിശീലനം നടത്താന്‍ നടപടി സ്വീകരിക്കണമെന്നും വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, സ്റ്റേഡിയം നവീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനമുള്ളതിനാല്‍ പൊളിച്ചുപണിയാന്‍ കഴിയില്ളെന്ന നിലപാടിലാണ് നഗരസഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.