മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വന്‍ തിരക്ക്: സ്ട്രെച്ചര്‍ ഇല്ലാത്തതിനാല്‍ രോഗികളെ എടുത്തുകൊണ്ടുപോയി

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ വന്‍ തിരക്ക്. ഡോക്ടറുടെ സമീപം രോഗികളെ എത്തിക്കാന്‍ സ്ട്രെച്ചര്‍ ഇല്ലാത്തതിനാല്‍ കൈകളിലേന്തി കൊണ്ടുപോകേണ്ടിവന്നു. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. ഓണാവധി കഴിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പിയിലും അത്യാഹിത വിഭാഗത്തിലും വന്‍ തിരക്കായിരുന്നു. ഒന്നരക്ക് ഒ.പി സമയം കഴിഞ്ഞതോടെ എല്ലാവരും അത്യാഹിത വിഭാഗത്തിലേക്ക് എത്താന്‍ തുടങ്ങി. വിവിധ അപകടങ്ങളില്‍പെട്ട് രോഗികള്‍ എത്തുന്നതിന് പുറമേയാണിത്. ഒ.പിയില്‍ എത്തേണ്ട രോഗികള്‍കൂടി അത്യാഹിത വിഭാഗത്തിലത്തെിയത് തിരക്കുകൂട്ടി. എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ വാഹനങ്ങളിലത്തെുന്ന രോഗികളെ സ്ട്രെച്ചര്‍ ഇല്ലാത്തതിനാല്‍ ഡോക്ടറുടെ അടുത്തത്തെിക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ടി. രാവിലെ അത്യാഹിത വിഭാഗത്തിലത്തെിയ ഒരു രോഗിയെ ഉച്ചയായിട്ടും വാര്‍ഡില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഴ്സുമാരോടും ജീവനക്കാരോടും ബഹളംവെച്ചു. എന്നാല്‍, ആവശ്യത്തിന് സ്ട്രെച്ചറോ വീല്‍ചെയറോ ഇല്ലാത്തതാണ് രോഗികളെ യഥാസമയം വാര്‍ഡില്‍ എത്തിക്കാന്‍ കഴിയാത്തതെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രോഗിയുടെ ബന്ധുക്കള്‍ ബഹളംവെച്ചു. തുടര്‍ന്ന് മറ്റുള്ള വാര്‍ഡുകളില്‍ ഉപയോഗിക്കുന്ന സ്ട്രെച്ചറുകളും വീല്‍ചെയറുകളും എടുത്താണ് താല്‍ക്കാലികമായി വിഷയം പരിഹരിച്ചത്. സ്ട്രെച്ചറുകളും വീല്‍ചെയറുകളും കേടായവ നന്നാക്കിയോ പുതിയവ വാങ്ങിയോ അത്യാഹിത വിഭാഗത്തിലെ പ്രശ്നം പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.