പൊന്‍കുന്നം: കണ്‍സ്യൂമര്‍ഫെഡിന്‍െറ പൊന്‍കുന്നത്തെ മദ്യവില്‍പനശാലയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയോടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. 18 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ ജീവനക്കാരില്‍ ചിലര്‍ക്ക് മുഖ്യപങ്കുണ്ടെന്ന വ്യക്തമായ നിലപാടിലാണ് പൊലീസ്. പുറത്തുനിന്ന് ചിലരുടെ സഹായവും ലഭിച്ചതായും കരുതുന്നു. ജീവനക്കാരില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാണ്. മോഷണം നടന്ന തിങ്കളാഴ്ച രാത്രിയില്‍ അസ്വാഭാവികമായി മദ്യശാലയുടെ പരിസരത്ത് ഉണ്ടായിരുന്നതായി തെളിഞ്ഞ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. ശാസ്ത്രീയ തെളിവുകള്‍ കൂട്ടിയിണക്കി പഴുതടച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. സേഫിനുള്ളില്‍ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം പൂട്ട് തുറക്കാതെ ചെറിയ ദ്വാരം മാത്രമുണ്ടാക്കി പുറത്തെടുക്കാനാവില്ളെന്ന നിഗമനത്തില്‍തന്നെയാണ് പൊലീസ്. കെട്ടിടത്തിന്‍െറ പിന്‍വശത്തെ മൂന്ന് ഷട്ടറുകളില്‍ ഒന്നുമാത്രം അകത്തുനിന്ന് പൂട്ടാതിരുന്നതും ഈ ഷട്ടര്‍ കൃത്യമായി തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറിയതും ജീവനക്കാരിലേക്ക് അന്വേഷണം എത്താന്‍ ഇടയാക്കി. താക്കോല്‍ ഉപയോഗിച്ച് സേഫ് തുറന്നുതന്നെയാണ് പണം അപഹരിച്ചതെന്നും വ്യക്തം. നാലുലക്ഷത്തിലേറെ രൂപ സേഫിനുള്ളില്‍ ബാക്കി വെച്ചതിനാല്‍ പ്രഫഷനല്‍ മോഷണസംഘമല്ല സംഭവത്തിന് പിന്നിലെന്നും പൊലീസ് ഉറപ്പാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.