യൂത്ത് ഫ്രണ്ട് –എം ഗോവിന്ദച്ചാമിയെ പ്രതീകാത്മകമായി തൂക്കിലേറ്റി

കോട്ടയം: സൗമ്യ വധക്കേസിലെ വിധിയില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട്-എം ഗോവിന്ദച്ചാമിയെ പരസ്യ വിചാരണ ചെയ്ത് പ്രതീകാത്മകമായി തൂക്കിലേറ്റി. പ്രതിഷേധപരിപാടി സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് ഗാന്ധിപ്രതിമക്ക് സമീപം നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാജി പാമ്പൂരി, ജോഷി ഇലഞ്ഞി, ജയിസണ്‍ ജോസഫ്, സാബു കുര്യന്‍, സജി തടത്തില്‍, ജയിംസ് പെരുമാംകുന്നേല്‍, ജോമോന്‍ മാമലശേരി, ഗൗതം എന്‍. നായര്‍, രാജന്‍ കുളങ്ങര, ജോണ്‍സ് മാങ്ങാപ്പള്ളി, ജോയി സി. കാപ്പന്‍, സജി വള്ളോംകുന്നേല്‍, മജീഷ് കൊച്ചുമലയില്‍, അഭിലാഷ് തെക്കേല്‍, ജോജി കുറത്തിയാടന്‍, ജോഷി തെക്കേപ്പുറം, ഷാജി പുതിയാപറമ്പില്‍, റോയി കദളിയില്‍, ജോയി ചെറുപുഷ്പം, നോയല്‍ ലൂക്ക്, കുഞ്ഞുമോന്‍ മാടപ്പാട്ട്, റെനിറ്റോ താന്നിക്കല്‍, റോഷന്‍ പുല്ലുകാല, ഷിനു പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.