സര്‍ക്കാര്‍ ഉത്തരവ് വിനയായി: ക്ഷേമപെന്‍ഷനുകള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചില്ല

മുണ്ടക്കയം: സര്‍ക്കാര്‍ ഉത്തരവ് വിനയായി. സഹകരണബാങ്കുകള്‍ വഴി അനുവദിച്ച ക്ഷേമപെന്‍ഷനുകള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമായില്ല. സഹകരണബാങ്കുകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യാനൊരുങ്ങിയ വിവിധതരം പെന്‍ഷനുകളാണ് മരിച്ചവരുടെ നോമിനികള്‍ക്ക് നല്‍കാതെ തിരിച്ചുവാങ്ങിയത്. ദേശസാത്കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് ബാങ്ക് വഴി വിതരണം ചെയ്തപ്പോള്‍ പോസ്റ്റ് ഓഫിസ് വഴി പെന്‍ഷന്‍ വാങ്ങിയിരുന്ന ആയിരക്കണക്കിനാളുകള്‍ക്കാണ് ഇരുട്ടടിയായത്. ദേശസാത്കൃത ബാങ്കുകളില്‍ അക്കൗണ്ടില്ളെങ്കിലും സഹകരണ ബാങ്ക് വഴി പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. മുന്‍ സര്‍ക്കാറിന്‍െറയും ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകഴിഞ്ഞും പെന്‍ഷനുവേണ്ടി പഞ്ചായത്ത് ഓഫിസുകളിലും പോസ്റ്റ് ഓഫിസുകളിലും കയറിയിറങ്ങിയവരില്‍ നിരവധിയാളുകളാണ് മരിച്ചത്. നിരവധി പേര്‍ ചികിത്സക്കുപോലും പണമില്ലാതെ ബുദ്ധിമുട്ടി. കടം വാങ്ങി ചികിത്സിച്ചവരും നിരവധിയാണ്. സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ നല്‍കുമെന്നറിയിച്ചപ്പോള്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമായെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് തിരിച്ചടിയായത്. എന്നാല്‍, പെന്‍ഷന്‍ വീട്ടിലത്തൊതിരുന്നതിനത്തെുടര്‍ന്ന് സഹകരണബാങ്കുകളിലത്തെിയ അവകാശികളോട് പെന്‍ഷന്‍ നല്‍കാനാവില്ളെന്ന നിസഹായാവസ്ഥ പറഞ്ഞ് ബാങ്കുകാര്‍ ഒഴിവാക്കി. ദേശസാത്കൃത ബാങ്കുകളില്‍ പെന്‍ഷനത്തെിയ ആളുകള്‍ക്ക് തടസ്സമില്ലാതെ പണം വാങ്ങിയെടുക്കാനായി. ജീവിച്ചിരുന്നപ്പോള്‍ പെന്‍ഷന്‍ നല്‍കാതിരുന്നത് സര്‍ക്കാറിന്‍െറ കുഴപ്പമാണെന്നും അതിന്‍െറപേരില്‍ അവകാശികള്‍ക്ക് നല്‍കാതിരിക്കുന്നത് നീതിയല്ളെന്നും അവകാശികള്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുമായി പഞ്ചായത്തുകളെ സമീപിച്ചപ്പോള്‍ അതിന്‍െറ ആവശ്യമില്ളെന്നും വീട്ടില്‍ പെന്‍ഷന്‍ എത്തിക്കുന്ന സംവിധാനമാണ് പുതിയ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മടക്കി അയക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.