നിയന്ത്രണംവിട്ട ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു

എരുമേലി: നിയന്ത്രണംവിട്ട ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്പകത്തുങ്കല്‍ പാലത്തിന് സമീപമായിരുന്നു അപകടം. എരുമേലിയില്‍ നടന്ന ചതയദിനറാലിയില്‍ പങ്കെടുത്തവരുമായി മടങ്ങുകയായിരുന്ന ഓട്ടോയാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെ അപകടത്തില്‍പെട്ടത്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി കരിപ്ളാക്കല്‍ ബിജുവിന്‍േറതാണ് വാഹനം. ഇയാളും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.