നാടിനായി ശബ്ദമുയര്‍ത്തിയ പാപ്പിച്ചേട്ടന്‍ ഓര്‍മയായി

മുണ്ടക്കയം: ആറുപതിറ്റാണ്ട് മുണ്ടക്കയം മേഖലയില്‍ വായനക്കാര്‍ക്കിടയില്‍ പത്രം എത്തിച്ചിരുന്ന പാപ്പിച്ചേട്ടന്‍ ഓര്‍മയായി. അതിരാവിലെ തമാശപറഞ്ഞ് ഉയര്‍ന്ന ശബ്ദവുമായി വീടുകളില്‍ എത്തിയിരുന്ന പത്രം ഏജന്‍റ് വണ്ടന്‍പതാല്‍ അസംബനി കളങ്ങരവീട്ടില്‍ കെ.പി. ഈശോ (93-പാപ്പിച്ചേട്ടന്‍) വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് മരിച്ചത്. വണ്ടന്‍പതാല്‍ മേഖലയിലെ നിരവധി വികസന പദ്ധതികളില്‍ പാപ്പിച്ചേട്ടന്‍െറ സാന്നിധ്യമുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ അധികാരികള്‍ വിമുഖതകാട്ടുന്ന പല വിഷയങ്ങളും കോട്ടയത്തെ പത്രം ഓഫിസുകളിലത്തെിച്ച് വാര്‍ത്തയാക്കി നാടിനായി ശബ്ദമുയര്‍ത്തിയ ആളാണ് പാപ്പിച്ചേട്ടന്‍. 1956ല്‍ പത്രം ഏജന്‍റായ പാപ്പിച്ചേട്ടന്‍ മരിക്കുമ്പോഴും രണ്ട് പത്രങ്ങളുടെ ഏജന്‍റായിരുന്നു. മേഖലയില്‍ 93ാം വയസ്സിലും ഏജന്‍സിയുള്ളത് ഇദ്ദേഹത്തിന് മാത്രമായിരിക്കാം. ഇരുപതാം വയസ്സില്‍ കോട്ടയം പുതുപ്പളളിയില്‍നിന്ന് ഇടുക്കിയില്‍ എത്തിയ പാപ്പിച്ചേട്ടന്‍ ഇടുക്കി ഡാം പരിസരത്തുനിന്ന് കുടിയിറക്കിയ പട്ടികയിലുണ്ടായിരുന്നു. പിന്നീട് സര്‍ക്കാര്‍ മുണ്ടക്കയത്ത് നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ കര്‍ഷകനായത്തെിയ ഇദ്ദേഹം പത്രം ഏജന്‍സിയെടുക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ കാട് വെട്ടിത്തെളിച്ച് മണ്ണില്‍ പൊന്നുവിളയിക്കാനും ശ്രദ്ധിച്ചിരുന്നു. കുടുംബചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം എല്ലാം നടത്തിയത് ഏജന്‍സി തുക ഉപയോഗിച്ചായിരുന്നു. മക്കളായ രാജു, മോനിച്ചന്‍, തോമസ് കുട്ടി എന്നിവരോട് മറ്റു ജോലികള്‍ തേടി അലയാതെ പത്രങ്ങളുടെ ഏജന്‍സിയെടുത്ത് ജീവിക്കാനായിരുന്നു ഉപദേശം. പത്രസ്ഥാപനങ്ങളും വ്യാപാരി സംഘടനയും പലതവണ പാപ്പിച്ചേട്ടനെ ആദരിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വണ്ടന്‍പതാലിലെ വീട്ടിലത്തെി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ മറിയം വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.