പാലാ: അടഞ്ഞുകിടക്കുന്ന കരൂര്‍ ലാറ്റക്സ് ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് വിതരണം ചെയ്യാന്‍ മരങ്ങള്‍ വിറ്റ് പണം കണ്ടത്തൊനുള്ള മാനേജ്മെന്‍റ് നീക്കം വിഫലമായി. ഒരു വര്‍ഷത്തിലധികമായി ശമ്പളംപോലും ലഭിക്കാത്ത ജീവനക്കാര്‍ക്ക് ഓണത്തിനെങ്കിലും ചെറിയ തുക ലഭിക്കുമെന്ന പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. ബോണസ് അടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടത്തൊന്‍ കഴിഞ്ഞദിവസമാണ് മാനേജ്മെന്‍റ് ഫാക്ടറി വളപ്പിലെ മരങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇവര്‍ പത്രപരസ്യം നല്‍കി. വൃക്ഷലേലം കേട്ടറിഞ്ഞ് സംഘത്തില്‍നിന്ന് വിവിധ ഇനങ്ങളിലായി പണം കിട്ടാനുള്ളവരും നിക്ഷേപത്തുക കിട്ടാനുള്ളവരും കൂട്ടമായി സൊസൈറ്റിയില്‍ പാഞ്ഞത്തെി. ചില സഹകരണ സംഘം ഭാരവാഹികളും എത്തിയിരുന്നു. ഇതോടെ ലേലസമയത്ത് മാനേജ്മെന്‍റ് പ്രതിനിധികള്‍ എത്തിയില്ല. നേരത്തേ മരങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ലേലം ചെയ്ത വസ്തുക്കള്‍ മുറിച്ചുമാറ്റുന്നതും നീക്കം ചെയ്യുന്നതിലും സുതാര്യത ഉണ്ടാവില്ളെന്നും ലേലം ചെയ്യുന്ന വൃക്ഷങ്ങള്‍, അവയുടെ എണ്ണം, വലുപ്പം, മതിപ്പുവില എന്നിവ കണക്കാക്കിയിട്ടില്ളെന്നും ആരോപണം ഉയര്‍ന്നിരുന്നു. സഹകരണ വകുപ്പ് അനുമതിയും നല്‍കിയിരുന്നില്ല. ലേലവ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല എന്ന പരാതിയില്‍ മാനേജ്മെന്‍റ് നടപടി പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. സൊസൈറ്റിയുടെ സഞ്ചിത ആസ്തിവസ്തുക്കള്‍ യഥേഷ്ടം വില്‍ക്കുന്നതിനെതിരെ കര്‍ഷക സംഘടനകളും സമരസമിതികളും രംഗത്തിറങ്ങിയിരുന്നു. ഓണക്കാലത്ത് ബോണസ് നല്‍കാതിരിക്കാനും ജീവനക്കാരുടെ പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാനുമുള്ള നടപടിയുടെ ഭാഗമായിരുന്നു വൃക്ഷവില്‍പന നാടകമെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഒരു വര്‍ഷമായി ശമ്പളമില്ലാതെ പ്രവര്‍ത്തനം നിലച്ച കോട്ടയം ജില്ലയിലെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് പതിവുപോലെ ഇക്കൊല്ലവും എക്സ്ഗ്രേഷ്യാ അലവന്‍സ് 2300 രൂപ വീതം തൊഴില്‍ വകുപ്പ് മുഖേന വിതരണം ചെയ്തെങ്കിലും കരൂര്‍ ഫാക്ടറി ജീവനക്കാര്‍ ഈ ആനുകൂല്യവും ലഭിച്ചില്ല. കരാര്‍ ജീവനക്കാരനായ മാനേജിങ് ഡയറക്ടറെ നിയോഗിച്ച് മാനേജ്മെന്‍റ് തരംതാണ നടപടിയാണ് നടത്തിവരുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. സഹകരണ വകുപ്പ് നോക്കുകുത്തി മാത്രമാണെന്നും ഒരു സംരക്ഷണ നടപടിയും സ്വീകരിക്കുന്നില്ളെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.