ബസിന്‍െറ ടയര്‍ പഞ്ചറായി; കാഞ്ഞിരപ്പള്ളി കുരുക്കില്‍ വീര്‍പ്പുമുട്ടി

കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞിരപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ടയര്‍ പഞ്ചറായതോടെ നഗരം അഴിയാക്കുരുക്കിലായി. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് എരുമേലി ഡിപ്പോയിലെ ബസ് ദേശീയ പാതയില്‍ പേട്ട സ്കൂളിനു സമീപമത്തെിയപ്പോള്‍ പഞ്ചറായത്. ബസ് റോഡില്‍ നിര്‍ത്തിയിട്ടതോടെ ഗതാഗതം താറുമാറായി. പഴയ പള്ളിയില്‍ നടക്കുന്ന എട്ടുനോമ്പാചരണത്തിന് വിശ്വാസികളത്തെുന്ന വാഹനത്തിരക്കും കൂടിയായതോടെ കാഞ്ഞിരപ്പള്ളിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതിനിടെ ഇതുവഴി രോഗിയെയുമായി പോയ ആംബുലന്‍സും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. തുടര്‍ന്ന് ഹൈവേ പൊലീസ് നഗരത്തിലത്തെിയാണ് ഗതാഗതത്തിനു വഴിയൊരുക്കിയത്. എരുമേലി ഡിപ്പോയില്‍നിന്ന് സര്‍വിസ് ബസത്തെി ടയര്‍ മാറ്റി ബസ് മാറ്റിയപ്പോഴേക്കും രണ്ടുമണിക്കൂറോളം കഴിഞ്ഞു. തുടര്‍ന്നാണ് സുഗമമായ ഗതാഗതം പുന$സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.