വര്‍ണം വിരിയിച്ച് പൂവിപണി

കോട്ടയം: അത്തം പിറന്നതോടെ വഴിയോര പൂവിപണിയും സജീവമായി. വീട്ടുമുറ്റം മുതല്‍ തൊഴിലിടങ്ങളില്‍വരെ പൂക്കളമൊരുക്കാന്‍ നിരവധി പൂക്കളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.പൂക്കച്ചവടക്കാരെക്കൊണ്ട് തെരുവുകള്‍ സജീവമായി. നാടന്‍ പൂക്കള്‍ക്ക് പുറമെ തോവാള, സേലം, ശങ്കരന്‍കോവില്‍, ബംഗളൂരു, ഉസൂര്‍, മധുര, ദിണ്ടിഗല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പൂക്കളാണിക്കുറിയും എത്തിയിരിക്കുന്നത്. വിവിധ തരത്തിലുള്ള ജമന്തി, അരളി, വാടാമുല്ല, പിച്ചി, മുല്ല തുടങ്ങി നിരവധി പൂക്കള്‍ ഇപ്പോള്‍തന്നെ വില്‍പനക്കത്തെിയിട്ടുണ്ട്. ഓണക്കാലത്ത് മാത്രം വില്‍പനക്ക് എത്തുന്ന പൂക്കളും ഈ കൂട്ടത്തിലുണ്ട്. തിരുനക്കരയുടെ നടപ്പാതകളിലാണ് ഏറ്റവും കൂടുതല്‍ പൂക്കച്ചവടക്കാരുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്നത്തെിയവരാണ് പ്രധാനമായും കച്ചവടം പൊടിപൊടിക്കുന്നത്. ജമന്തിക്ക് കിലോക്ക് 150 മുതല്‍ 200 രൂപവരെയാണ് വില. ചുവപ്പ്, മഞ്ഞ, റോസ്, വെള്ള തുടങ്ങി വിവിധ നിറങ്ങളിലുള്ള അരളിക്ക് കിലോക്ക് 150 മുതല്‍ 250 രൂപവരെയാണ് വില. വാടാമുല്ലക്ക് 200 രൂപ കൊടുത്താലെ കിട്ടുകയുള്ളു. അതേസമയം, തിരുവോണം അടുക്കും തോറും ഇവയുടെ വിലയും വര്‍ധിക്കും. ജമന്തിയും അരളിയുമാണ് എറ്റവും കൂടുതല്‍ വിറ്റുപോകുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. പൂക്കളത്തിന് ജമന്തിയും അരളിയുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. പ്രധാന പൂപ്പാടങ്ങളായ മൈസൂരുവിലും ഗൂഡല്ലൂരിലും മഴ തുടങ്ങിയത് കൊണ്ടുപൂക്കള്‍ക്കു വില കൂടുമെന്നും വ്യാപാരികള്‍ പറയുന്നു. പൂക്കളുടെ ആവശ്യം കൂടുന്നതിനനുസരിച്ചു വിലയും കൂടിക്കൊണ്ടിരിക്കുന്നു. സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, ക്ളബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള അത്തപ്പൂക്കള മത്സരങ്ങളാണ് പൂവിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇനിയുള്ള ദിനങ്ങള്‍ മത്സരാഘോഷങ്ങളുടേതു കൂടിയാണ്. മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യനത്തെുന്നവരുടെ തിരക്കേറും. ഉത്രാടമത്തെിയാല്‍ കിട്ടുന്ന വിലയ്ക്ക് പൂക്കള്‍ വാങ്ങിപ്പോകുന്നവരാണ് കൂടുതലും. വില ആരും കാര്യമാക്കാറില്ളെന്നും വ്യാപാരികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.