ചങ്ങനാശേരി: ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരില്ലാതെ ചിങ്ങവനം സ്റ്റേഷന്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സ്ഥലപരിമിതിയും സ്റ്റേഷന്‍െറ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നു. 50 ആളുകള്‍ വേണ്ട ഓഫിസില്‍ നിലവില്‍ 39പേരെ ഉള്ളൂ. ഇതില്‍ 15ഓളം പേര്‍ മെഡിക്കല്‍ ലീവിലും മറ്റുമായി അവധിയിലാണ്. ബാക്കി 24പേരാണ് രാവും പകലും മാറി ഡ്യൂട്ടി ചെയ്യുന്നത്. പലപ്പോഴും പകല്‍ 12പേരുമായി സ്റ്റേഷന്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ട ഗതികേടാണ്. കോടിമത മുതല്‍ അഞ്ചല്‍ക്കുറ്റി വരെ എം.സി റോഡും 22 കോളനികള്‍ ഉള്‍പ്പെടുന്ന കുറിച്ചി പഞ്ചായത്തും പനച്ചിക്കാട്, ചിങ്ങവനം റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടെ അതി വിസ്തൃതമായ പ്രദേശമാണ് ചിങ്ങവനം സ്റ്റേഷന്‍ പരിധിയിലുള്ളത്. രണ്ടുവണ്ടിയും മൂന്നു ബൈക്കുകളും ഉണ്ടെങ്കിലും ഒരു വണ്ടി തകരാറിലും ബൈക്ക് മൂന്നും ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്. സ്റ്റേഷന്‍ പരിധിയില്‍ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ സമയത്ത് എത്തിച്ചേരാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഒന്നിലേറെ അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ ഉള്ള പൊലീസുകാര്‍ നട്ടംതിരിയും. സ്റ്റേഷന്‍ പരിധിയില്‍ എല്ലായിടത്തും പൊലീസിന്‍െറ ശ്രദ്ധ എത്താത്തതുമൂലം കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷന്‍ മുറ്റത്താണ് ഇട്ടിരിക്കുന്നത്. ഇതുമൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യത്തിന് സ്ഥലമില്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.