കോട്ടയം വള്ളംകളിക്ക്് ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍

കോട്ടയം: താഴത്തങ്ങാടി ആറ്റില്‍ നടക്കുന്ന കോട്ടയം വള്ളംകളിക്ക് ഇക്കുറി ആവേശത്തുഴയെറിയാനത്തെുന്നത് ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍. താഴത്തങ്ങാടി ആറ്റില്‍ ഞായറാഴ്ചയാണ് കോട്ടയം വള്ളംകളി മത്സരം നടക്കുന്നത്. ഇന്നലെയോടെ വള്ളംകളിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഞായറാഴ്ച വൈകീട്ട് നടന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ ട്രാക് നിര്‍ണയമുള്‍പ്പെടെയുള്ളവ പൂര്‍ത്തിയായി. നെഹ്റുട്രോഫി നേടിയ വേമ്പനാട് ബോട്ട് ക്ളബിന്‍െറ കാരിച്ചാല്‍, കൊല്ലം സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്‍െറ കാട്ടില്‍ തെക്കേതില്‍, യു.ബി.സി കൈനകരിയുടെ നടുഭാഗം, സമുദ്ര ബോട്ട് ക്ളബിന്‍െറ ജവഹര്‍ തായങ്കരി എന്നീ പ്രമുഖ ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. കൂടാതെ ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ്, ചുരുളന്‍ വള്ളങ്ങളുള്‍പ്പെടെ 30ല്‍പരം കളിവള്ളങ്ങള്‍ താഴത്തങ്ങാടി ആറ്റില്‍ ആവേശത്തിരമാലകള്‍ സൃഷ്ടിക്കും. കേരളത്തിലെ മികച്ച ബോട്ട് ക്ളബുകള്‍ ഇത്തവണ മത്സരിക്കുന്നതിനാല്‍ ആവേശം വാനോളമുയരും. മത്സരങ്ങള്‍ സുഗമമായി വീക്ഷിക്കാന്‍ ആറിന്‍െറ ഇരുകരകളിലെയും തടസ്സങ്ങള്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ നീക്കും. എട്ടുമുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ പരിശീലന തുഴച്ചിലിനായി താഴത്തങ്ങാടി ആറ്റില്‍ അണിനിരക്കും. ആറ്റില്‍ ട്രാക്കിന്‍െറ നിര്‍മാണ ജോലി വ്യാഴാഴ്ച ആരംഭിക്കും. മത്സരസമയത്ത് ട്രാക്കില്‍ പ്രവേശിക്കാന്‍ കാണികളുടെ വള്ളങ്ങളെയും ബോട്ടുകളെയും മറ്റ് ചെറുവള്ളങ്ങളും കാണികളെയും ട്രാക്കിന് വെളിയില്‍ മാത്രമേ അനുവദിക്കുകയുള്ളു. സ്റ്റില്‍ സ്റ്റാര്‍ട്ടിങ് സംവിധാനവും ഫോട്ടോഫിനിഷ് സംവിധാനവും ക്രമീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.