ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍െറ ഓരത്ത് വളര്‍ന്ന മൂന്നുമാസം വളര്‍ച്ചയുള്ള മൂന്നടി പൊക്കമുള്ള കഞ്ചാവുചെടി ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറിന്‍െറ നേതൃത്വത്തിലുള്ള എക്സൈസ് കണ്ടത്തെി. എ.സി റോഡില്‍ പാറക്കല്‍ കലുങ്കിനു സമീപത്തുള്ള റോഡരികില്‍ പുല്ലുകള്‍ക്കിടയില്‍ പരിപാലിച്ചുവരുന്ന നിലയിലാണ് കഞ്ചാവ് ചെടി കാണപ്പെട്ടത്. ഈ പ്രദേശത്ത് പുറത്തുനിന്നു വരുന്ന ധാരാളം ചെറുപ്പക്കാര്‍ കൂട്ടുകൂടിയിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നതായും ഇവിടെ കഞ്ചാവ് ചെടി നട്ടുവളര്‍ത്തുന്നതായും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെടി കണ്ടുപിടിച്ചത്. കഞ്ചാവിന്‍െറ റെയ്ഡ് രൂക്ഷമായതോടെ പൊതുസ്ഥലങ്ങളില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തി ഉപയോഗിക്കുകയാണ് ഇപ്പോള്‍ പുതിയ തന്ത്രം. ഓണക്കാലമായതിനാല്‍ കഞ്ചാവിന്‍െറ റെയ്ഡ് ശക്തമാക്കുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ് അറിയിച്ചു. റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സന്തോഷ്, പ്രിവന്‍റിവ് ഓഫിസര്‍ പി.കെ. സജികുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എസ്. അജിത്കുമാര്‍, പി. സജി, എ.എസ്. ഉണ്ണി കൃഷ്ണന്‍, ബിനോയ് കെ. മാത്യു, ബി. സന്തോഷ്കുമാര്‍, കെ. രതീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.