കരിഞ്ചന്തയിലേക്കു കടത്താന്‍ ശ്രമിച്ച 40 ചാക്ക് അരി പിടികൂടി

ചങ്ങനാശേരി: കരിഞ്ചന്തയിലേക്കു കടത്താന്‍ ശ്രമിച്ച 40 ചാക്ക് അരി താലൂക്ക് സപൈ്ള ഓഫിസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടി. പൊതുവിതരണത്തിനു നല്‍കിയ ഏകദേശം രണ്ട് ക്വിന്‍റല്‍ വരുന്ന കുത്തരിയാണ് കോട്ടയം വിജിലന്‍സിനു കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വാഹനം ഉള്‍പ്പെടെ പിടികൂടിയത്. പൂവക്കാട്ടുച്ചിറകുളത്തിനു സമീപം ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടത്തെിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം വിജിലന്‍സ് നല്‍കിയ വിവരം പ്രകാരം സ്ക്വാഡിലുള്ള ചങ്ങനാശേരി ടി.എസ്.ഒ എസ്. കണ്ണന്‍, കാഞ്ഞിരപ്പള്ളി ടി.എസ്.ഒ എം.ബി. ശ്രീലത എന്നിവരാണ് അരിയും വാഹനവും കസ്റ്റഡിയിലെടുത്തത്. മുണ്ടക്കല്‍ ട്രേഡേഴ്സിന്‍െറ വാഹനത്തില്‍നിന്നാണ് അരി പിടിച്ചെടുത്തത്. ഫാത്തിമാപുരം മുല്ലാറ മുണ്ടക്കല്‍ ഷൈജുവിന്‍െറ ഉടമസ്ഥതയിലുള്ളതാണ് വാഹനവും അരിയും. ശനിയാഴ്ച വിജിലന്‍സ് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. പിടിച്ചെടുത്ത അരി കോട്ടയം കരിപ്പൂണ്ടിലുള്ള റാണി റൈസ് മില്ലിലേക്ക് കടത്തുന്നതിനിടെയാണ് പിടിയിലാകുന്നത്. വാഹനത്തില്‍നിന്ന് കണ്ടെടുത്ത ബില്ലുമായി കടയിലത്തെി പരിശോധിച്ചപ്പോള്‍ ബില്ലില്‍ കൃത്രിമം നടത്തിയതായി കണ്ടത്തെിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈ.എസ്.പി അശോക്കുമാറിന്‍െറ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തില്‍ സി.ഐ ബിജു വി. നായര്‍, എ.എസ്.ഐ വിജയന്‍, സി.പി.ഒമാരായ തോമസ്, വിജയന്‍, ആര്‍.ഐ. ജയന്‍, ജോണ്‍, ബി. സജീവ്, സുനിതാകുമാരി, ബി. മിനി, സഞ്ജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിടിച്ചെടുത്ത അരി കേസെടുത്തശേഷം പൊതുവിതരണ കേന്ദ്രത്തിലേക്ക് കൈമാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.