കോട്ടയം: മദ്യലഹരിയില്‍ കമ്പിവടിക്ക് ഗൃഹനാഥനെ ആക്രമിച്ചു പരിക്കേല്‍പിച്ച അമേരിക്കന്‍ മലയാളിയും സുഹൃത്തും അറസ്റ്റില്‍. മറ്റക്കര വട്ടക്കോട്ടയില്‍ ജിമ്മി ജോസഫ് (40), പാലാ വള്ളിച്ചിറ പാറത്തലക്കല്‍ ബിന്‍സ് എബ്രഹാം (31) എന്നിവരാണ് ഷാഡോ പൊലീസിന്‍െറ വലയിലായത്. മറ്റക്കര നെല്ലിക്കുന്ന് പുളിന്തിട്ടത്തകിടിയില്‍ പി.ജി. ബാബുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇടക്കിടക്ക് നാട്ടിലത്തെി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചു പ്രശ്നമുണ്ടാക്കി മുങ്ങുകയാണ് അമേരിക്കന്‍ മലയാളിയായ ജിമ്മി ജോസഫിന്‍െറ വിനോദമെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ പോകാതെ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിവിധ കോട്ടേജുകള്‍ വാടകക്കെടുത്തു പാചകവാതക സിലിണ്ടറും പാത്രങ്ങളുമായത്തെി ഭക്ഷണം പാകം ചെയ്തു കഴിക്കുകയും മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ്. ഒടുവില്‍ പരിക്കേറ്റവരുമായി ഒത്തുതീര്‍പ്പുണ്ടാക്കി തിരികെ അമേരിക്കയിലേക്ക് മടങ്ങും. മാസങ്ങള്‍ക്കു മുന്നേ അയര്‍ക്കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ സമാന കേസ് വാറന്‍റായതിനിടെയാണ് ഇയാള്‍ വീണ്ടും നാട്ടിലത്തെിയത്. ഒരാഴ്ചമുമ്പേ മദ്യലഹരിയില്‍ ബാബുവുമായി തര്‍ക്കമുണ്ടായ ഇയാള്‍ കമ്പിവടിക്ക് തലക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെനിന്ന് മുങ്ങി ഗോവക്കു പോകുകയാണെന്നു പറഞ്ഞശേഷം എറണാകുളത്തെ വിവിധ കോട്ടജുകളില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച ഏറ്റുമാനൂരിലത്തെിയെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, ഈസ്റ്റ് സി.ഐ അനീഷ് വി. കോര, അയര്‍ക്കുന്നം എസ്.ഐ തോമസ്, എ.എസ്.ഐ അജിത്, ഷിബുക്കുട്ടന്‍, സജികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.