മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന് കൊടിയേറി

കുറവിലങ്ങാട്: വിശ്വാസ സാഗരത്തില്‍ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന് കൊടിയേറി. വികാരി റവ. ജോസഫ് തടത്തിലാണ് കൊടിയേറ്റ് നിര്‍വഹിച്ചത്. തിരുനാളിന്‍െറ സമാപനദിവസമായ എട്ടിന് മേരിനാമധാരി സംഗമം നടക്കും. കുര്‍ബാനക്കുശേഷം മാതാവിന്‍െറ പേരുള്ള നൂറുകണക്കിന് വനിതകള്‍ പള്ളിയുടെ പടവുകളില്‍ ഒത്തുചേരും. മേരി, മറിയം, അമല, നിര്‍മല, വിമല, മരിയ തുടങ്ങിയ നാമധാരികളാണ് എത്തുക. രണ്ടായിരത്തിലേറെ മേരീ നാമധാരികളാണ് കഴിഞ്ഞവര്‍ഷം സംഗമത്തില്‍ പങ്കെടുത്തത്. തിരുനാളിന്‍െറ ഓരോദിവസവും പ്രത്യേക ദിനാചരണം നടത്തുന്നുണ്ട്. നോമ്പിന്‍െറ മൂന്നാംദിനമായ ഇന്ന് കര്‍ഷകദിനമാണ്. മദര്‍തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപന ദിനമായ നാലിന് സമര്‍പ്പിതരുടെ ദിനമാണ്. അഞ്ചിന് സംഘടനാദിനം. ആറിന് വാഹന സമര്‍പ്പണദിനം. ഏഴിന് സമര്‍പ്പണദിനം എന്നിങ്ങനെയാണ് ദിനാചരണങ്ങള്‍. എല്ലാ ദിനങ്ങളിലും വൈകീട്ട് അഞ്ചിന് വൈദികമേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ കുര്‍ബാന നടക്കും. ദിവസവും വൈകീട്ട് 6.30ന് നൊവേനയും ജപമാല മെഴുകുതിരി പ്രദക്ഷിണവും നേര്‍ച്ച വിതരണവും നടത്തും. സമാപനദിവസമായ എട്ടിന് രാവിലെ 11.30ന് ജൂബിലി കപ്പേളയിലേക്കാണ് ജപമാല പ്രദക്ഷിണം. തുടര്‍ന്ന് സ്നേഹവിരുന്ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.